ADVERTISEMENT

നെടുങ്ങാടപ്പള്ളി സിഎസ്ഐ ഇടവക ക്വാസ്കി ഫിയസ്റ്റ ഇന്ന്
നെടുങ്ങാടപ്പള്ളി ∙ സിഎസ്‌ഐ സെന്റ് തോമസ് ഇടവകയുടെ ക്വാസ്കി സെന്റിനിയൽ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ക്വാസ്കി ഫിയസ്റ്റ ഇന്ന് നടക്കും. വൈകിട്ട് ആറിന് ഇടവക വികാരി റവ.ജോർജ് മാത്യുവിന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം ആരംഭിക്കും. സിഎസ്ഐ മധ്യകേരള മഹായിടവക ട്രഷറർ റവ.ജിജി ജോൺ ജേക്കബ്, വൈദിക സെക്രട്ടറി റവ.അനിയൻ കെ.പോൾ, അത്മായ സെക്രട്ടറി സ്റ്റീഫൻ ജെ.ഡാനിയേൽ, റജിസ്ട്രാർ ഷീബാ തരകൻ എന്നിവർ ചേർന്ന് തിരിതെളിച്ച് ഉദ്ഘാടനം ചെയ്യും.ഗായക സംഘാംഗങ്ങളുടെ ഷാഡോ സ്കിറ്റ്, യുവജനപ്രസ്ഥാനത്തിന്റെ ഹാൻഡ് മൈം, സൺഡേ സ്കൂളിന്റെ കാൻഡിൽ ഡാൻസ്, സ്ത്രീ ജനസഖ്യത്തിന്റെ ടാബ്ലോ, സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ഫ്യൂഷൻ, ഇടവക ജനങ്ങൾ അഭിനേതാക്കളാകുന്ന ‘കാറ്റിനുമുണ്ടൊരു കഥ പറയാൻ’ ബൈബിൾ നാടകം, ഫുഡ് സ്റ്റാൾ എന്നിവ ക്വാസ്കി ഫിയസ്റ്റയോടനുബന്ധിച്ച് നടക്കും. സഭയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഉപസഭയായ മഞ്ഞത്താനം സിഎസ്ഐ ഇടവകയുടെയും കലാപരിപാടികളും ഇതോടനുബന്ധിച്ച് നടക്കും. 

കോളജ് വിദ്യാർഥികൾക്ക് പ്രസംഗ മത്സരം 
കോട്ടയം ∙ അഞ്ചാമത് കെ.എം.മാണി സ്മൃതി സംഗമത്തോടനുബന്ധിച്ചു കോളജ് വിദ്യാർഥികൾക്കായി അഖില കേരള മലയാളം പ്രസംഗ മത്സരം നടത്തും. വിഷയം–കെ.എം.മാണിയും കേരള വികസനവും. ഏപ്രിൽ 6ന് രാവിലെ 10ന് കോട്ടയം കെ.എം.മാണി ഭവനിൽ നടക്കുന്ന മത്സരത്തിൽ വിജയികൾക്ക് 10000, 5000, 3000 രൂപയുടെ കാഷ് അവാർഡും നൽകുമെന്ന് സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ.വർഗീസ് പേരയിൽ അറിയിച്ചു. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഏപ്രിൽ 4ന് മുൻപ് റജിസ്റ്റർ ചെയ്യണം. ഫോൺ: 9447288698

ആക്ടിവിറ്റി സമ്മർ ക്യാംപ്
ഏറ്റുമാനൂർ∙ അവധിക്കാലം വിനോദപ്രദവും വിജ്ഞാന പ്രദവുമാക്കാൻ ഏറ്റുമാനൂർ പി– ടെക്കിൽ കുട്ടികൾക്കായി അവധിക്കാല കോഴ്സുകൾക്ക് അഡ്മിഷൻ ആരംഭിച്ചു. ബേസിക് കംപ്യൂട്ടിങ്, ബേസിക് അക്കൗണ്ടിങ്, സ്പോക്കൺ ഇംഗ്ലിഷ്, ഫോട്ടോഷോപ്, പ്രോഗ്രാമിങ് ലാംഗ്വേജ് അഡ്വാൻസ് എക്സൽ, ഹാൻഡ് എംബ്രോയ്ഡറി, ഫേബ്രിക് പെയ്ന്റിങ്, സ്റ്റിച്ചിങ് തുടങ്ങിയ കോഴ്സുകളാണ് നടത്തുന്നത്. 9447758661.

കെട്ടിട നികുതി അടയ്ക്കാം 
മാടപ്പള്ളി ∙ പഞ്ചായത്ത് 2023-24 സാമ്പത്തിക വർഷം വരെയുള്ള കെട്ടിടനികുതി പലിശരഹിതമായി അടയ്ക്കാൻ ഇന്ന്  രാവിലെ 10.30 മുതൽ 3.30 വരെ പഞ്ചായത്ത് ഓഫിസിൽ സൗകര്യം ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

കെട്ടിട നികുതി സ്വീകരിക്കും 
അയ്മനം ∙ പഞ്ചായത്തിൽ ഊർജിത നികുതി പിരിവ് യജ്ഞത്തിന്റെ ഭാഗമായി അവധി ദിവസമായ ഇന്ന്  രാവിലെ 10 മുതൽ വൈകിട്ട്് 3 വരെ നികുതി സ്വീകരിക്കുന്നതിന് പഞ്ചായത്ത് ഓഫിസ് തുറന്നു പ്രവർത്തിക്കമെന്ന് പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു.
പാറത്തോട് ∙ പഞ്ചായത്തിലെ കെട്ടിട നികുതി പിഴപ്പലിശ കൂടാതെ സ്വീകരിക്കുന്നതിനായി ഇന്ന് പഞ്ചായത്ത് ഓഫിസ് തുറന്ന് പ്രവർത്തിക്കുമെന്നു അധികൃതർ അറിയിച്ചു.

പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കും
വെമ്പള്ളി ∙കെട്ടിട നികുതി സ്വീകരിക്കാൻ കാണക്കാരി പഞ്ചായത്ത് ഓഫിസ് ഇന്ന് 10 മുതൽ തുറന്നു പ്രവർത്തിക്കുമെന്നു സെക്രട്ടറി അറിയിച്ചു.

വി–സ്മൃതി ഏപ്രിൽ 5ന്
കോട്ടയം∙ മലയാള നാടകകൃത്തും ചലച്ചിത്ര സംവിധായകനും നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന്റെ സ്മരണാർഥം എംജി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് സംഘടിപ്പിക്കുന്ന വി–സ്മൃതി ഏപ്രിൽ 5ന് 3ന് നടക്കും. എംജി.സർവകലാശാല വൈസ് ചാൻസലർ പ്രഫ. സി.ടി.അര

നാളെ പ്രാർഥനയില്ല
കാഞ്ഞിരപ്പള്ളി ∙ തിങ്കളാഴ്ചകളി‍ൽ സിഎംസി മഠം ചാപ്പലിൽ നടത്തി വരുന്ന ശാലേം മധ്യസ്ഥ പ്രാർഥന നാളെ ഉണ്ടായിരിക്കില്ലെന്നു സംഘാടകർ അറിയിച്ചു.

വചന പ്രഘോഷണം, ആരാധന ഇന്ന് ഇല്ല
പാലാ ∙ ബൈബിൾ പ്രീച്ചേഴ്സ് സൊസൈറ്റി നടത്തുന്ന വചന പ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും ഈസ്റ്റർ പ്രമാണിച്ച് ഇന്ന്  ഉണ്ടാകില്ല.

ആന്തരിക സൗഖ്യ ധ്യാനം 
ഭരണങ്ങാനം ∙ അസീസി ധ്യാന കേന്ദ്രത്തിൽ4 മുതൽ 8 വരെ അസീസി ടീം നയിക്കുന്ന ആന്തരിക സൗഖ്യ ധ്യാനം ഉണ്ടായിരിക്കും. ഫോൺ: 04822-238335, 8590124063.

ഒവിബിഎസ് 
കോട്ടയം ∙ മാർ ഏലിയാ കത്തീഡ്രൽ ഇടവകയുടെ ഒവിബിഎസ് നാളെ മുതൽ 5 വരെ നടത്തും. രാവിലെ 8.30നു കോട്ടയം സെൻട്രൽ ഭദ്രാസന സെക്രട്ടറി ഫാ.തോമസ് ജോർജ് ഉദ്ഘാടനം ചെയ്യുമെന്നു സെക്രട്ടറി എബി ബി.കുര്യൻ അറിയിച്ചു. 

നാടൻപന്തുകളി
തൃക്കോതമംഗലം ∙ നാടൻപന്തുകളി സ്നേഹികൾ ഓർഗനൈസേഷൻ നടത്തുന്ന നാടൻപന്തുകളിയുടെ രണ്ടാം സെമിഫൈനൽ മത്സരം ഇന്ന് 3.30നു തൃക്കോതമംഗലം ഹൈസ്കൂൾ മൈതാനത്തു നടത്തും. പാറമ്പുഴ ടീം നെല്ലിക്കൽ ടീമിനെ നേരിടും.

വെള്ളൂർ ∙ കേരള നേറ്റീവ് ബോൾ ഫെഡറേഷനും വെള്ളൂർ നേറ്റീവ്ബോൾ ഫ്രൻഡ്സും ചേർന്നു നടത്തുന്ന വെള്ളൂർ ലോകകപ്പ് പ്രീക്വാർട്ടർ മത്സരം ഇന്ന് 3നു പിടിഎം ഗവ. ജിഎച്ച്എസ്എസ് മൈതാനിയിൽ നടത്തും. കൊല്ലാട് ബോയ്സ്, തോട്ടപ്പള്ളി ടീമിനെ നേരിടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com