കെ.എം.മാണിയുടെ രാഷ്ട്രീയ പാരമ്പര്യം ജോസ് മറന്നു: കെ.ജെ.ജോർജ്
Mail This Article
പാമ്പാടി ∙ കെ.എം.മാണിയുടെ രാഷ്ട്രീയപാരമ്പര്യം മറന്ന് ആടുകളെ കൊലയ്ക്ക് കൊടുത്ത ഇടയനാണ് ജോസ് കെ. മാണിയെന്ന് കർണാടക ഊർജമന്ത്രി കെ.ജെ.ജോർജ്. യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജിന്റെ പ്രചാരണാർഥം പാമ്പാടിയിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജയിക്കാൻ വേണ്ടി കേന്ദ്രസർക്കാർ വർഗീയത പറയുന്നതല്ലാതെ രാജ്യത്തിനു ഗുണം ചെയ്യുന്ന ഒരു നിയമമെങ്കിലും പാസാക്കിയിയെങ്കിൽ രാജ്യത്തെ 70 ശതമാനം ആളുകളെങ്കിലും രക്ഷപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചാണ്ടി ഉമ്മൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ഇലക്‌ഷൻ കമ്മിറ്റി അധ്യക്ഷ രാധ വി.നായർ, കെപിസിസി നിർവാഹക സമിതി അംഗം ജോഷി ഫിലിപ്, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ കുഞ്ഞ് പുതുശേരി, കെപിസിസി സെക്രട്ടറി സുധ കുര്യൻ, യുഡിഎഫ് നേതാക്കളായ ഷേർലി തര്യൻ, അനിയൻ മാത്യു, തമ്പി ചന്ദ്രൻ, എൻ.ഐ. മത്തായി, ഷാൻ ടി.ജോൺ, ബാബു കെ.കോര, ബിനു പാതയിൽ, റെജി. എം ഫിലിപ്പോസ്, ജെ.ജി.പാലയ്ക്കലോടി, സലിം പി.മാത്യു, മാത്തച്ചൻ പാമ്പാടി, ജിജി നാകമറ്റം, ചിന്റു കുര്യൻ ജോയി, സാബു സി.കുര്യൻ, സിജു കെ.ഐസക്ക്, കെ.ആർ.ഗോപകുമാർ, ആന്റണി തുപ്പലഞ്ഞിയിൽ, എൻ.ജെ.പ്രസാദ്, മഹിളാ കോൺഗ്രസ് ഭാരവാഹികളായ സിനി മാത്യു, സന്ധ്യ സുരേഷ്, ജില്ലാ സെക്രട്ടറി ബിനീഷ് ബെന്നി എന്നിവർ പ്രസംഗിച്ചു.
മണർകാട് കവലയിൽനിന്നു തുറന്ന വാഹനത്തിൽ പാമ്പാടിയിലേക്ക് നടന്ന റോഡ് ഷോയിൽ കെ.ജി.ജോർജിനൊപ്പം ചാണ്ടി ഉമ്മൻ എംഎൽഎയും യുഡിഎഫ് നേതാക്കളും സ്ഥാനാർഥിക്കായി വോട്ട് തേടി. മൂവർണക്കടലായി മാറിയ കെകെ റോഡിലൂടെ നൂറുകണക്കിനു പ്രവർത്തകരുടെ അകമ്പടിയോടെയായിരുന്നു ജോർജിന്റെ റോഡ് ഷോ.