ADVERTISEMENT
നാദാപുരം∙ ഓട്ടോറിക്ഷയിൽ 10 ലീറ്റർ മാഹി മദ്യം കടത്തിയ 2 പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വളയം കല്ലുനിര സ്വദേശികളായ പുഞ്ചയിൽ വീട്ടിൽ സുധീഷ്(38), തയ്യുള്ള പറമ്പത്ത് വിപിൻ(26)  എന്നിവരാണ്  കായപ്പനച്ചിയിൽ വാഹന പരിശോധനയ്ക്കിടയിൽ അറസ്റ്റിലായത്. എക്സൈസ്  പ്രിവന്റിവ് ഓഫീസർ സി.പി.ചന്ദ്രന്റെ  നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ വി.സി.വിജയൻ, വി.അസ്‌ലം, എം.ശ്രീജേഷ്, കെ.ഷിരാജ് എന്നിവർ ചേർന്നാണ്  പ്രതികളെ പിടികൂടിയത്. ഇരുവരെയും മജിസ്ട്രേട്ട് കോടതി രണ്ടാഴ്ടത്തേക്കു റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com