കാപ്പാട്∙ പുതുതലമുറയ്ക്ക് ദിശാബോധം നൽകി രാജ്യത്തിന്റെ ശോഭനമായ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നവരാണ് അധ്യാപകരെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവദിത്തമാണെന്നും ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ. കെഎസ്ടിയു ജില്ലാ എക്സിക്യൂട്ടീവ് ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് വി.കെ.മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. ഉസ്മാൻ താമരത്ത്, സംസ്ഥാന പ്രസിഡന്റ് കെ.എം.അബ്ദുല്ല, ജനറൽ സെക്രട്ടറി പി.കെ.അസീസ്, മജീദ് കാടേങ്ങൽ, ടി.പി.അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു.