ചുള്ളിക്കാട് പാലം പൊളിച്ചുമാറ്റി പുതിയത് പണിയണം
Mail This Article
×
കോഴിക്കോട് ∙ കോതി അപ്രോച്ച് റോഡിൽ നിന്നു തീരദേശ റോഡിനെ ബന്ധിപ്പിക്കുന്ന ചുള്ളിക്കാട് പാലം പൊളിച്ചു പുനർ നിർമിക്കണമെന്ന് ആനമാട് യൂത്ത് ലീഗ് കൺവൻഷൻ ആവശ്യപ്പെട്ടു. പാലത്തിനു വീതി ഇല്ലാത്തതു കാരണം ഗതാഗത തടസ്സം നിത്യ സംഭവമാണ്. ജില്ലാ യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന്റെ പ്രചാരണാർഥമാണു കൺവൻഷൻ നടത്തിയത്. മേഖലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.വി.ഷംസുദീൻ ഉദ്ഘാടനം ചെയ്തു. എ.ടി.മുഹമ്മദലി ആധ്യക്ഷ്യം വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.