ADVERTISEMENT

നാദാപുരം∙ തുടർച്ചയായി പെയ്യുന്ന മഴ പൊതു പരിപാടികൾക്കും വിവാഹ ചടങ്ങുകൾക്കും തിരിച്ചടിയായി. റോഡ് പ്രവൃത്തികളെയും മഴ പ്രതികൂലമായി ബാധിച്ചു. അറ്റകുറ്റപ്പണി നടത്തിയ റോഡുകളിൽ അടക്കം വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് യാത്ര ദുഷ്കരമായി.

വാണിമേൽ മേഖലയിൽ ശക്തമായ മഴ പെയ്തു. വില്ലേജ് ഓഫിസ് പരിസരം, ജുമുഅത്ത് പള്ളി പരിസരം,  പുതുക്കയം എന്നിവിടങ്ങളിലെല്ലാം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കല്ലാച്ചി കുമ്മങ്കോട് റോഡിൽ കുഴികൾ മൂടി ടാർ ചെയ്തതിനു പിന്നാലെയാണ് മഴ ശക്തമായത്. പാറക്കടവ് മേഖലയിലും മഴ ശക്തമായിരുന്നു. ചെക്യാട്, ഉമ്മത്തൂർ, പാറക്കടവ് ടൗണുകളിൽ വൈദ്യുതി മുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com