ADVERTISEMENT

കോഴിക്കോട്∙ കോഴിക്കോട് ജില്ലാതല പട്ടികവര്‍ഗ മേഖലാ ക്യാംപിന്റെ ഭാഗമായി, നാളെ (ഫെബ്രുവരി 8) രാവിലെ 10ന് വിലങ്ങാട് സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ നടക്കുന്ന സെമിനാര്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി ഉദ്ഘാടനം ചെയ്യും. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ അധ്യക്ഷത വഹിക്കും. 

വനിതാ കമ്മിഷന്‍ അംഗങ്ങളായ ഇന്ദിര രവീന്ദ്രന്‍, എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍.മഹിളാമണി, പി.കുഞ്ഞായിഷ, വാണിമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.അരവിന്ദാക്ഷന്‍, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ കെ.കെ.ഇന്ദിര, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ രജീന്ദ്രന്‍ കപ്പള്ളി, വാണിമേല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സല്‍മ രാജു, വാണിമേല്‍ പഞ്ചായത്ത് മെമ്പര്‍ ജാന്‍സി, റിസര്‍ച് ഓഫിസര്‍ എ.ആര്‍.അര്‍ച്ചന എന്നിവര്‍ സംസാരിക്കും.

‘പട്ടികവര്‍ഗ മേഖലയിലെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍’ എന്ന വിഷയം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എസ്.സലീഷും ‘ലഹരിയുടെ കാണാക്കയങ്ങള്‍’ എന്ന വിഷയം റിട്ട. എക്സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് നൊച്ചാടും അവതരിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com