ADVERTISEMENT

കോഴിക്കോട് ∙ കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കണമെന്ന് മലബാർ ഡവലപ്മെന്റ് ഫോറം സംഘടിപ്പിച്ച ‘നാളെയുടെ കോഴിക്കോട്– ജനകീയ സദസ്സ് ’ ആവശ്യപ്പെട്ടു. കോഡ് ഇ വിമാനങ്ങൾക്ക് 1800 മീറ്റർ റൺവേയിൽ സുഗമമായി സർവീസ് നടത്താമെന്നു വ്യോമയാന മേഖലയിലെ വിദഗ്ധർ കണ്ടെത്തിയതാണ്.  കരിപ്പൂരിൽ നിലവിൽ 74 പിസിഎൻ പ്രതല ശക്തിയുള്ള 2760 മീറ്റർ റൺവേ ഉണ്ട്.

എന്നിട്ടും 2020 ഓഗസ്റ്റിലെ വിമാന അപകടത്തിന്റെ പേരിൽ വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിവച്ച നടപടി ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും ജനകീയ സദസ്സ് അഭിപ്രായപ്പെട്ടു. എയിംസ് ബാലുശ്ശേരി കിനാലൂരിൽ സ്ഥാപിക്കാൻ ഉടൻ നടപടി സ്വീകരിക്കണം. ബേപ്പൂർ തുറമുഖ വികസനം സമയബന്ധിതമായി നടപ്പാക്കുക, നഗരത്തിലെ വർധിച്ചു വരുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാൻ മെട്രോ റെയിൽ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. മലബാർ ഡവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു. ഫോറത്തിന്റെ ബ്രോഷർ എളമരം കരീം എംപി പ്രകാശനം ചെയ്തു.

വിമാനത്താവളത്തിന്റെയും കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെയും കാര്യത്തിൽ കേന്ദ്രം കടുത്ത അവഗണനയാണ് തുടരുന്നതെന്ന് എളമരം കരീം എംപി കുറ്റപ്പെടുത്തി. മലബാർ ഗോൾഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി.അഹമ്മദ് ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ചെയർമാൻ പി.വി.ചന്ദ്രൻ, എയർപോർട്ട് അതോറിറ്റി റിട്ട.എക്സിക്യൂട്ടീവ് ഡയറക്ടർ പ്രദീപ് കണ്ടോത്ത്, സി.ഇ.ചാക്കുണ്ണി, ഡോ.കെ.മൊയ്തു, ഡോ.കെ.കുഞ്ഞാലി, എ.സജീവൻ, കമാൽ വരദൂർ, നവാസ് പൂനൂർ, ഖൈസ് അഹമ്മദ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com