ADVERTISEMENT

കോഴിക്കോട്∙ വാണിമേൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ കൊതുകു നിവാരണ പ്രവർത്തനങ്ങളും വെക്ടർ സർവേയും നടത്തി. 7, 8 വാർഡുകളിൽ പായിക്കുണ്ട്, നെടുംപറമ്പ് പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത്.

കടുത്ത വേനലിലും ഡെങ്കിപ്പനി കേസുകൾക്ക് കാരണമായ ഈഡിസ് കൊതുകുകൾ പെരുകാനുള്ള സാഹചര്യം വീടുകളിൽ തന്നെയാണെന്ന് പരിശോധനയിൽ വ്യക്തമായി. ഫ്രിഡ്ജിന്റെ ട്രേ, പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ ചെടികൾ വളർത്തൽ, മണി പ്ലാന്റുകളിൽ മാസങ്ങളോളം സൂക്ഷിച്ചുവയ്ക്കുന്ന വെള്ളം എന്നിവ കൊതുകുകളുടെ പ്രജനന സ്ഥലമായി കണ്ടെത്തി.

കടുത്ത വേനലിലും ഇത്തരം അവസ്ഥകൾ ഉണ്ടാവുകയാണെങ്കിൽ മഴക്കാലം തുടങ്ങുന്ന സമയത്തും ഇടമഴ പെയ്യുന്ന സമയത്തും രോഗം കൂടുതൽ പടർന്നു പിടിക്കാനും ഗുരുതരമാവാനുമുള്ള സാധ്യതയുണ്ടെന്നും കൊതുകു നിവാരണത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മെഡിക്കൽ ഓഫിസർ ഡോ. സഫർ ഇഖ്ബാൽ പറഞ്ഞു. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും അദ്ദേഹം അഭ്യർഥിച്ചു. 

ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ്, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾസലാം കോച്ചേരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.വിജയരാഘവൻ, സി.പി.സതീഷ്, ഫീൽഡ് അസിസ്റ്റന്റ് കെ.സവിത, എംഎൽഎസ്പി എലിസബത്ത് ജോൺ, ഫീൽഡ് വർക്കർമാരായ എം.പി.രാമചന്ദ്രൻ, ടി.ഗിരീശൻ, കെ.ഷിജി, എം.ജിഷ, പി.കെ.സന്തോഷ്, ആശാവർക്കർ കെ.ദീപ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com