ADVERTISEMENT

കോഴിക്കോട്∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജില്ലയിൽ ദേശീയനേതാക്കളെ  രംഗത്തിറക്കാനൊരുങ്ങി ബിജെപി. അമിത് ഷാ, രാജ് നാഥ് സിങ്, യോഗി ആദിത്യനാഥ് തുടങ്ങിയവരെ കോഴിക്കോട്, വടകര, വയനാട് മണ്ഡലങ്ങളിലെ പ്രചാരണത്തിന് ഇറക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോഴിക്കോട്ട് പരിപാടിയിൽ പങ്കെടുപ്പിക്കാനാണ് ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും ശ്രമിക്കുന്നത്. 

തൃശൂരിൽ സുരേഷ്ഗോപിക്കായി മോദി എത്തുമെന്ന പ്രതീക്ഷയുമുണ്ട്. ഇതിനൊപ്പം കോഴിക്കോട്ടോ കാസർകോടോ റോഡ്ഷോ നടത്താനാണ് നേതാക്കൾ ശ്രമിക്കുന്നത്. വയനാട് മണ്ഡലത്തിലേക്ക് സ്ഥാനാർഥിയായി എത്തുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ഇന്ന് സ്വീകരണം ഒരുക്കിയിടുണ്ട്. രാഹുൽഗാന്ധിക്കും ആനി രാജയ്ക്കുമെതിരെ അപ്രതീക്ഷിത സ്ഥാനാർഥിയായാണ് സുരേന്ദ്രന്റെ വരവ്. അതുകൊണ്ടുതന്നെ പ്രമുഖ ദേശീയ നേതാക്കൾ വയനാട്ടിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com