താമരശ്ശേരി ചുരത്തിലെ ഓവുചാലിൽ കെഎസ്ആർടിസി കുടുങ്ങി; ഗതാഗതക്കുരുക്ക്
Mail This Article
×
വൈത്തിരി∙ താമരശ്ശേരി ചുരത്തിലെ എട്ടാം വളവിൽ കെഎസ്ആർടിസി ബസ് കുടുങ്ങിയതിനെ തുടർന്ന് ഏറെ നേരം വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ബെംഗളൂരുവിൽനിന്ന് വരികയായിരുന്ന കെഎസ്ആർടിസി ഐരാവത് ബസ് റോഡരികിലുള്ള ഓവുചാലിലേക്ക് ഇറങ്ങിപ്പോകുകയായിരുന്നു. വാഹനങ്ങൾ വൺവെയായി കടന്നു പോകുന്നുണ്ടെങ്കിലും ഗതാഗതക്കുരുക്ക് നേരിടുന്നുണ്ട്. ഹൈവെ പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തുണ്ട്. രാവിലെ ആറെ കാലിനാണ് ബസ് കുടുങ്ങിയത്. ബസ് ഇവിടെ നിന്നു മാറ്റണമെങ്കിൽ ക്രെയിൻ കൊണ്ടുവരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.