ADVERTISEMENT

ബേപ്പൂർ ∙ ഗവ.ആയുർവേദ ഡിസ്പെൻസറി കെട്ടിട നിർമാണം പാതിവഴിയിൽ. 6 മാസമായി മുടങ്ങിക്കിടക്കുന്ന പണികൾ പുനരാരംഭിക്കാൻ ഇനിയും വൈകും. കെട്ടിടം പൂർത്തീകരിക്കാൻ സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ കൂടി അനുവദിച്ചെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ നടപടിക്രമങ്ങൾ തടസ്സപ്പെട്ടു.നടുവട്ടം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വളപ്പിൽ കോർപറേഷൻ അനുവദിച്ച 15 സെന്റിലാണ് ഇരുനില കെട്ടിടം നിർമിക്കുന്നത്. എംഎൽഎ ഫണ്ടിൽ അനുവദിച്ച 50 ലക്ഷം രൂപ ചെലവിട്ട് 2022 ഡിസംബറിലാണു പ്രവൃത്തി തുടങ്ങിയത്.ലഭ്യമായ ഫണ്ട് ഉപയോഗിച്ച് കെട്ടിടത്തിന്റെ സ്ട്രക്ചർ നിർമിച്ച് കോൺക്രീറ്റ് ചെയ്ത ശേഷം പണികൾ നിർത്തിവച്ചു. സമയബന്ധിതമായി ഫണ്ട് അനുവദിക്കാതിരുന്നതാണു തിരിച്ചടിയായത്.

ആയുഷ് വെൽനെസ് സെന്റർ എന്ന ആശയം മുന്നിൽ കണ്ട് 4750 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിനാണ് മാസ്റ്റർ പ്ലാൻ.കഴിഞ്ഞ ബജറ്റിൽ തുക അനുവദിച്ചതോടെ പൊതുമരാമത്ത് കെട്ടിട വിഭാഗം നേതൃത്വത്തിൽ എസ്റ്റിമേറ്റ് തയാറാക്കി അനുമതിക്ക് സമർപ്പിച്ചിട്ടുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായാൽ മാത്രമേ ഇനി അനുമതി ലഭിക്കൂ. ഇതിനു ജൂൺ വരെ കാത്തിരിക്കേണ്ടി വരും. ആദ്യഘട്ടത്തിൽ ഡിസ്പെൻസറി പ്രവർത്തനക്ഷമമാക്കി പിന്നീട് പഞ്ചകർമ ചികിത്സാ സൗകര്യമുള്ള ആയുഷ് വെൽനെസ് സെന്ററാക്കുകയാണ് ലക്ഷ്യം. 2000ൽ ആണു ബേപ്പൂരിൽ സർക്കാർ ആയുർവേദ ഡിസ്പെൻസറി അനുവദിച്ചത്. കോർപറേഷൻ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മുകൾ നിലയിലാണു താൽക്കാലികമായി പ്രവർത്തനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com