ADVERTISEMENT

‌‌ചക്കിട്ടപാറ ∙ പഞ്ചായത്തിൽ ഒന്നാം വാർഡിലെ പന്നിക്കോട്ടൂർ കോളനിയിൽ ജലക്ഷാമം രൂക്ഷമായി. ജലജീവൻ പദ്ധതിയിൽ പൈപ്പിട്ട് ടാപ്പ് വീടുകളിൽ സ്ഥാപിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും വെള്ളം ലഭിച്ചിട്ടില്ല. കോളനിയിലെ നൂറുകണക്കിനു കുടുംബങ്ങൾ ദൂരെ സ്ഥലങ്ങളിൽ നിന്നും തലച്ചുമടായാണു കുടിവെള്ളം എത്തിക്കുന്നത്. പഞ്ചായത്തിന്റെ കുടിവെള്ള വിതരണവും കാര്യക്ഷമമല്ലെന്നു പരാതി ഉണ്ട്.പഞ്ചായത്ത് 3 ദിവസം കൂടുമ്പോഴാണ് വാഹനങ്ങളിൽ വെള്ളം എത്തിക്കുന്നത്. ഇത് ഗുണനിലവാരം ഇല്ലാത്തതിനാൽ കുടിക്കാൻ സാധിക്കുന്നില്ല. കഴിഞ്ഞ ദിവസം പഞ്ചായത്ത് വിതരണം ചെയ്ത വെള്ളത്തിൽ ചത്ത തവളയെ കണ്ടിരുന്നു.

കോളനി നിവാസികൾ അലക്കുന്നതിനും കുളിക്കാനുമായി ആശ്രയിച്ചിരുന്ന കടന്തറ, മൂത്തേട്ട് പുഴകൾ കൂടി വറ്റിയതോടെ ദുരിതം വർധിച്ചിരിക്കുകയാണ്. കുന്നിൻ പ്രദേശത്തെ വീടുകളിലേക്ക് വെള്ളം എത്തിക്കാൻ കഷ്ടപ്പെടുകയാണ്.കോടികൾ ചെലവഴിച്ച് നടപ്പാക്കുന്ന ചക്കിട്ടപാറ ജലജീവൻ പദ്ധതിയിൽ നിന്നാണ് ഈ കോളനിയിലേക്ക് വെള്ളം ലഭിക്കേണ്ടത്. പദ്ധതി പൈപ്പ് ലൈൻ പ്രവൃത്തി മാസങ്ങൾക്ക് മുൻപ് പൂർത്തീകരിച്ചെങ്കിലും തോണക്കര കുന്നിൽ ടാങ്ക് സ്ഥാപിച്ച ഭൂമിയുടെ വില സ്വകാര്യ വ്യക്തിക്ക് പഞ്ചായത്ത് നൽകാത്തതാണ് ഒരു വർഷമായി പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന് തടസ്സം.ടാങ്കിന്റെ ഭൂമി ഏറ്റെടുക്കുന്നതിൽ പഞ്ചായത്ത് അനാസ്ഥ തുടരുന്നതായി പരാതി ഉണ്ട്. ഭൂമി ഏറ്റെടുത്താൽ ദിവസങ്ങൾക്കകം ജലവിതരണം നടത്താൻ സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com