ADVERTISEMENT

കോടഞ്ചേരി∙ വയനാട് മണ്ഡലം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വന്യജീവി പ്രശ്നമാണെന്നും മലയോര മേഖലയിലെ ജനങ്ങൾ നേരിടുന്ന വന്യജീവി ശല്യത്തിനെതിരെ നിയമ ഭേദഗതി പാർലമെന്റിൽ കൊണ്ടുവരണമെന്നും പാർലമെന്റ് അംഗമായി തിരഞ്ഞെടുത്താൽ വന നിയമത്തിൽ ഭേദഗതി വരുത്താൻ വേണ്ട നടപടി സ്വീകരിക്കുമെന്നും എൽഡിഎഫ് സ്ഥാനാർഥി ആനി രാജ.എൽഡിഎഫ് സ്ഥാനാർഥിയായ ആനി രാജയ്ക്ക് കോടഞ്ചേരി ടൗണിൽ എൽഡിഎഫ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉജ്വല സ്വീകരണം നൽകി. ജിമ്മി തോമസ് ആധ്യക്ഷ്യം വഹിച്ചു. ലിന്റോ ജോസഫ് എംഎൽഎ, എൽഡിഎഫ് മേഖല കമ്മിറ്റി സെക്രട്ടറി ഷിജി ആന്റണി, സി.കണ്ണൻ, ജോളി ജോസഫ് എന്നിവർ പ്രസംഗിച്ചു.

മുക്കം∙ വയനാട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ആനിരാജയ്ക്ക് മലയോര മേഖലയിൽ സ്വീകരണം.  ആനയാംകുന്ന് മൈസൂർ മലയിൽ ആദിവാസികളുടെ ഭൂമി സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിനിടെ ഭൂവുടമകളുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ആദിവാസിയായ പി.കെ.രാമൻ, സിപിഐ പ്രവർത്തകൻ എം.കെ.സുകുമാരൻ നായർ എന്നിവർ അന്ത്യ വിശ്രമം കൊള്ളുന്ന ആനയാംകുന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ്  പര്യടനം ആരംഭിച്ചത്. ലിന്റോ ജോസഫ് എംഎൽഎ, സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ടി.വി.ബാലൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ഗവാസ്,  തിരഞ്ഞെടുപ്പു കമ്മിറ്റി ഭാരവാഹികളായ വി.കെ.വിനോദ്, കെ.മോഹനൻ, പി.കെ.കണ്ണൻ, കെ.ഷാജികുമാർ എന്നിവരും ഘടകകക്ഷി നേതാക്കളും സ്ഥാനാർഥിയെ അനുഗമിച്ചു.

ആദ്യ സ്വീകരണ കേന്ദ്രമായ പന്നിക്കോട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ  നൂറു കണക്കിനാളുകൾ ചേർന്നാണ് സ്വീകരിച്ചത്. ആർജെഡി സംസ്ഥാന സെക്രട്ടറി വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. ചുള്ളിക്കാപറമ്പിലും  കൊടിയത്തൂരിലും വൻ ജനാവലിയാണ് സ്ഥാനാർഥിയെ വരവേറ്റത്. കാരശ്ശേരി പഞ്ചായത്തിലെ ചീപ്പാൻ കുഴി, മുക്കം നഗരസഭയിലെ കച്ചേരി, മണാശ്ശേരി, നീലേശ്വരം, തിരുവമ്പാടി പഞ്ചായത്തിലെ മരക്കാട്ടുപുറം, കാരശ്ശേരി കളരിക്കണ്ടി, മുരിങ്ങംപുറായി എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി. എൽഡിഎഫ് നേതാക്കളായ മുക്കം മുഹമ്മദ്, ഇ. രമേശ് ബാബു, ജോളി ജോസഫ്, ടി.എം.പൗലോസ്, ജോണി ഇടശ്ശേരി, ഏബ്രഹാം മാനുവൽ, നാസർ കൊളായി, ഇളമന ഹരിദാസ്, വി.കെ.അബൂബക്കർ, ടി.ജെ.റോയ്, കെ.എം.അബ്ദുറഹിമാൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com