ADVERTISEMENT

കോഴിക്കോട്∙ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ അമ്പായത്തോട് പ്രവർത്തിക്കുന്ന കോഴി മാലിന്യ സംസ്കരണ പ്ലാന്റായ ഫ്രഷ് കട്ടിൽ നിന്നുയരുന്ന അസഹനീയ ദുർഗന്ധവും, മലിനജലം പുഴയിലേക്ക് ഒഴുക്കുന്നതും മൂലം പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ കോഴിക്കോട് ജില്ലാ കലക്ടറെ കണ്ടു.

കോഴിക്കോട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.കെ രാഘവൻ, എം.സി. മായിൻ ഹാജി, എം.എ. റസാഖ് മാസ്റ്റർ, കെ.പ്രവീൺ കുമാർ, ടി.ടി ഇസ്‌മായിൽ, പി.എം നിയാസ്, നിജേഷ് അരവിന്ദ് തുടങ്ങിയ നേതാക്കളാണ് കലക്ടറെ കണ്ടത്. ഫ്രഷ് കട്ട് പുറന്തള്ളുന്ന മാലിന്യ ദുർഗന്ധം മൂലം പ്രദേശത്തെ ജനങ്ങൾ ഏറെ ദുരിതം അനുഭവിക്കുന്നതായി നേതാക്കൾ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയത്തിൽ ജില്ലാ ഭരണകൂടം കർശനമായി ഇടപെടുമെന്നും പ്രശ്‌നപരിഹാരത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കലക്ടർ ഉറപ്പ് നൽകി. ദുരിത ബാധിതരുമായി എം.കെ. രാഘവനും യുഡിഎഫ് നേതാക്കളും നേരത്തെ താമരശ്ശേരിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് നേതാക്കൾ കലക്ടറേറ്റിൽ എത്തി കലക്ടറെ കണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com