ADVERTISEMENT

ചക്കിട്ടപാറ ∙ വ്യാജ പരാതികൾ തന്റെ പേരിൽ പറഞ്ഞ് ഉണ്ടാക്കുന്നവർക്കെതിരെ നിയമ നടപടികൾ ആരംഭിക്കുമെന്ന് യു‍ഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ പറഞ്ഞു. ചെമ്പ്ര ടൗണിൽ യുഡിഎഫ് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയോര കർഷകരുടെയും ബഹുജനങ്ങളുടെയും ജനകീയ പ്രശ്നങ്ങളിൽ ജനങ്ങൾക്ക് ഒപ്പമുണ്ടാകുമെന്നും കാർഷിക ഉൽപന്നങ്ങൾക്ക് നിയമം മൂലം താങ്ങുവില ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.  ജോർജ് മുക്കള്ളിൽ‌ അധ്യക്ഷത വഹിച്ചു. 

കീഴരിയൂർ∙ സിപിഎമ്മിന്റെ ബോംബ് രാഷ്ട്രീയത്തിനെതിരെ വടകരയിലെ ജനം വിധിയെഴുതുമെന്നു യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. നടുവത്തൂർ സൗത്തിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ചെയർമാൻ ടി.യു.സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. 

പേരാമ്പ്ര ∙  വ്യാജ ആരോപണങ്ങളാണ് എൽഡിഎഫ് ഉന്നയിച്ചു പ്രചരിപ്പിക്കുന്നതെന്നു യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ.  22 വർഷത്തെ രാഷ്ട്രീയ പ്രവർത്തനത്തിൽ മാന്യതയ്ക്കു നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല. ഒരു തരത്തിലുള്ള വ്യാജ പ്രചാരണങ്ങളിലും വടകര മണ്ഡലത്തിലെ ജനങ്ങൾ വീഴില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിക്കുകയായിരുന്നു ഷാഫി. 

എൽഡിഎഫിന് പരാജയഭീതിയെന്ന് എം.എം.ഹസൻ
വടകര∙ പരാജയ ഭീതി കാരണമാണ് എൽഡിഎഫ് പുതിയ ആരോപണവുമായി രംഗത്ത് വന്നതെന്നും മുൻ മന്ത്രി കെ.കെ.ശൈലജയ്ക്ക് അഴിമതി ആരോപണങ്ങളിൽ നിന്നു ഒഴിഞ്ഞു മാറാൻ ആവില്ലെന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. കുറന്തോടിയിൽ യുഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളെ ലൈംഗിക ചുവയോടെ ആക്ഷേപിക്കുമ്പോൾ കെ.കെ.ശൈലജ മഹാ മൗനത്തിലായിരുന്നുവെന്നും  ടി.പി.ചന്ദ്രശേഖരൻ വധം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കുഞ്ഞനന്തനെ മഹാനെന്ന് വിശേഷിപ്പിച്ച ശൈലജയെ തിരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊളായി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കെ.രമ എംഎൽഎ,  പ്രമോദ് കക്കട്ടിൽ, കെ.ടി.അബ്ദുറഹിമാൻ, അച്യുതൻ പുതിയെടുത്ത്, ബാബു ഒഞ്ചിയം, പി.സി.ഷീബ, സി.പി.വിശ്വനാഥൻ, പി.ടി.കെ.മുഹമ്മദലി, ഇ.പി.റഫീഖ്, ചാലിൽ അഷ്റഫ് തുടങ്ങിയവർപ്രസംഗിച്ചു.

ജനങ്ങളെ നിരാശയിലാക്കി:ഉമ തോമസ്
വേളം∙ കേന്ദ്ര–കേരള സർക്കാരുകൾ ജനങ്ങളെ നിരാശരാക്കിയെന്ന് ഉമ തോമസ് എംഎൽഎ. നിത്യോപയോഗ വസ്തുക്കളുടെ വില വർധനയിൽ കത്തി അമരുന്ന ജനങ്ങളെ ഇരു സർക്കാരുകളും വഞ്ചിക്കുകയാണെന്നും അവർ പറഞ്ഞു. മണിമലയിൽ സംഘടിപ്പിച്ച യുഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ തോമസ്.ഹുസൈൻ മണിമല അധ്യക്ഷത വഹിച്ചു. നയീമ കുളമുള്ളതിൽ, മഠത്തിൽ ശ്രീധരൻ, മന്നത്ത് ചന്ദ്രൻ, തായന ബാലാമണി, യൂസഫ് പള്ളിയത്ത്, കെ.കെ.അബ്ദുല്ല, സി.പി.ഫാത്തിമ, പി.പവിത്രൻ എന്നിവർ പ്രസംഗിച്ചു.

മഹിളാരവം 
വാണിമേൽ∙ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണാർഥം വനിതാ വിങ്  സംഘടിപ്പിച്ച മഹിളാരവം കോൺഗ്രസ് നേതാവ് കെ.സി.അബു ഉദ്ഘാടനം ചെയ്തു.വി.കെ.സാബിറ അധ്യക്ഷത വഹിച്ചു. വിവിധ വാർഡുകളിൽ നിന്നുള്ള നൂറുക്കണക്കിനു വനിതകൾ പങ്കെടുത്തു.ഫാത്വിമ തഹ്‌ലിയ മുഖ്യപ്രഭാഷണം നടത്തി. സി.കെ.സുബൈർ, പി.സുരയ്യ, എൻ.കെ.മൂസ, കെ.സൈനബ, ആവോലം രാധാകൃഷ്ണൻ, ജമാൽ കോരങ്കോട്ട്, അഷ്റഫ് കൊറ്റാല, എൻ.കെ.. മുത്തലിബ്, എം.കെ. മജീദ്, എം.കെ. ശോഭ തുടങ്ങിയവർ പ്രസംഗിച്ചു.

കുടുംബ സംഗമം 
 വാണിമേൽ∙ യുഡിഎഫ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന കുടുംബ സംഗമങ്ങളുടെ പഞ്ചായത്തുതല ഉദ്ഘാടനം താവോട്ടുമുക്കിൽ  കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത ഉദ്ഘാടനം ചെയ്തു. എം.പി.സൂപ്പി ഹാജി അധ്യക്ഷത വഹിച്ചു. കുയ്തേരിയിൽ മണ്ഡലം മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.കെ.മൂസ ഉദ്ഘാടനം ചെയ്തു. കെ.കെ.മജീദ് അധ്യക്ഷത വഹിച്ചു. ലീഗ് ദേശീയ അസി.സെക്രട്ടറി സി.കെ.സുബൈർ, അഷ്റഫ് കൊറ്റാല, പി.സുരയ്യ, കെ. സൈനബ, വി.കെ. ജാഫർ, എൻ.നസീമ,

വി.കെ. കുഞ്ഞാലി തുടങ്ങിയവർ പ്രസംഗിച്ചു. ഇന്നു വിലങ്ങാട്ടും നാളെ കുറ്റിയിൽ പീടിക,  മുളിവയൽ  എന്നിവിടങ്ങളിലും കുടുംബ സംഗമം നടത്തും. 21 ന് ചേലമുക്ക്, താഴെ വെള്ളിയോട്, ചേരനാണ്ടി, കോടിയൂറ, 22 ന് പുതുക്കയം, 23 ന് വയൽപീടിക, നിരത്തുമ്മൽ പീടിക, സി.സി. മുക്ക്, വെള്ളിയോട് എന്നിവിടങ്ങളിൽ കുടുംബ സംഗമങ്ങൾ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT