ബൈക്കിൽ കാർ ഇടിച്ച് അപകടം: യുവാവിനെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാർ

bus
ബൈക്ക് അപകടത്തിൽ പരുക്കേറ്റയാളുമായി പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിയ സ്വകാര്യ ബസ്.
SHARE

പെരിന്തൽമണ്ണ ∙ സർവീസിനിടെ ബസിന് മുന്നിൽ നടന്ന അപകടത്തിൽ പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാരുടെ മാതൃക. താഴേക്കോട് കാപ്പുമുഖം മാട്ടുംകുഴി നീലകണ്ഠന്റെ മകൻ പ്രവീണിന് (25) ആണ് ഓടിച്ചിരുന്ന ബൈക്കിൽ കാറിടിച്ച് പരുക്കേറ്റത്.നെന്മാറ– കോഴിക്കോട് സർവീസ് നടത്തുന്ന സന ബസിലെ ഡ്രൈവർ മണ്ണാർക്കാട് സ്വദേശി ഉമ്മർ, കണ്ടക്ടർ മണ്ണാർക്കാട് സ്വദേശി അനൂപ് എന്നിവരാണ് പ്രവീണിനെ ബസിൽ ആശുപത്രിയിലെത്തിച്ചത്. 

ഇന്നലെ രാവിലെ പെരിന്തൽമണ്ണ പാതായ്ക്കര വളവിലായിരുന്നു അപകടം. കാർ, മറികടക്കാനുള്ള ശ്രമത്തിനിടെ പ്രവീൺ ഓടിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ എത്തിയ ബസിലെ ഡ്രൈവർ ഉമ്മർ ഉടൻ ബസ് നിർത്തി റോഡിൽ പരുക്കേറ്റു വഴിയിൽ കിടന്ന യുവാവിനെ എടുത്തു ബസിൽ കയറ്റി ആശുപത്രിയിലേക്കു കുതിച്ചു. യാത്രക്കാരും ബസിലുണ്ടായിരുന്നു. ഇഎംഎസ് സഹകരണ ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച പ്രവീണിന്റെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചശേഷം ബസ് സർവീസ് തുടർന്നു. അലനല്ലൂർ സ്വദേശി യൂനുസ് ആണ് ബസിന്റെ ഉടമ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS