മലയോര ഹൈവേ നിർമാണം കാളികാവില‌ും ഇഴയ‌ുന്ന‌ു

road
കാളികാവ് ക‌ുര‌ുവാരക‌ുണ്ട് റോഡിലെ നിര്‍മാണത്തിലിരിക്ക‌ുന്ന മലയോര ഹൈവേയില്‍ ദിവസങ്ങളായി പൊട്ടി ഒഴ‌ുക‌ുന്ന ശ‌ുദ്ധജലം. കാളികാവ് ചോക്കാട് പഞ്ചായത്ത‌ുകളിലെ ന‌ൂറ‌ുകണക്കിനാള‌ുകള്‍ ആശ്രയിക്ക‌ുന്ന മധ‌ുമല ശ‌ുദ്ധജല പദ്ധതിയിലെ വെള്ളമാണ് പാഴാകുന്നത്.
SHARE

കാളികാവ് ∙ മലയോര ഹൈവേ നിര്‍മാണം ഇഴയ‌ുന്ന‌ു. കാളികാവ് ക‌ര‌ുവാരക‌ുണ്ട് റീച്ചിലെ 10 കിലോമീറ്റര്‍ കഴിഞ്ഞ സെപ്‌റ്റംബറില്‍ പ‌ൂര്‍ത്തിയാക്കേണ്ടതായിര‌ുന്ന‌ു. മാര്‍ച്ച് വരെ നീട്ടി നല്‍കിയിട്ട‌ുണ്ടെങ്കില‌ും നിര്‍മാണം പക‌ുതി പോല‌ും ആയിട്ടില്ല. അഴ‌ുക്ക്‌ചാല്‍ നിര്‍മാണം തുടങ്ങി 4 മാസമായിട്ടും ഒര‌ു കിലോമീറ്റർ പോല‌ും പ‌ൂര്‍ത്തിയാക്കിയിട്ടില്ല. 

ചെത്ത്കടവ് മ‌ുതല്‍ അരിമണല്‍വരെയ‌ുളള വൈദ്യ‌ുതക്കാല‌ുകള‌ും പ‌ൂര്‍ണ്ണമായി മാറ്റിയിട്ടില്ല. വേനല്‍കാലത്ത് പോല‌ും ശക്തമായ മഴ പെയ്യ‌ുന്ന ഈ പ്രദേശത്ത് മലയോര ഹൈവേയ‌ുടെ നിർമാണത്തിലെ മെല്ലെപ്പോക്ക് പ്രതിഷേധത്തിനിടയാക്കിയിട്ട‌ുണ്ട്. വീതിയ‌ുള്ളിടത്ത‌ും വളവ‌ുകളില‌ും നട‌ുറോഡില‌ൂടെ അഴ‌ുക്ക്‌ചാല്‍ നിര്‍മിച്ചത‌ും പ്രതിഷേധത്തിനിടയാക്കിയിര‌ുന്ന‌ു. കര‌ുവാരക‌ുണ്ട് ഭാഗത്ത് നാട്ട‌ുകാര‌ുടെ പ്രതിഷേധത്തെ ത‌ുടര്‍ന്ന് ടാറിങ് ജോലി ത‌ുടങ്ങിയിട്ട‌ുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS