മലപ്പുറം ജില്ലയിൽ ഇന്ന് (29-03-2023); അറിയാൻ, ഓർക്കാൻ

malappuram-map
SHARE

സിവിൽ സർവീസ് 

സംസ്ഥാന സർക്കാർ  സ്ഥാപനമായ കേരള സ്‌റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ സബ്‌സെന്ററായി  പ്രവർത്തിക്കുന്ന പൊന്നാനിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ (ഐസിഎസ്ആർ) ഏപ്രിലി‍ൽ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വർഷം ഹയർ സെക്കൻഡറിയിൽ പഠിക്കുന്നവർക്ക് ഫൗണ്ടേഷൻ കോഴ്‌സിനും  8,9,10 ക്ലാസുകളിൽ  പഠിക്കുന്നവർക്ക് ടാലന്റ് ഡവലപ്മെന്റ് കോഴ്‌സിനും അപേക്ഷിക്കാം. അപേക്ഷിക്കാൻ: kscsa.org. അവസാന തീയതി ഏപ്രിൽ 10.  സംവരണ ആനുകൂല്യം ലഭിക്കാനായി മുസ്‌ലിം ന്യൂനപക്ഷ/ എസ്‌സി / എസ്ടി വിദ്യാർഥികൾ ഏപ്രിൽ 11ന് രാവിലെ 10ന് നടക്കുന്ന പ്രവേശന പരീക്ഷയിൽ പങ്കെടുക്കണം.

പ്രോജക്‌ട് മാനേജർ

കേരള സ്‌റ്റേറ്റ് എയ്‌ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ എയ്‌ഡ്‌സ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പിഎസ്എസ്‌പി മൈഗ്രന്റ് സുരക്ഷാ പ്രോജക്‌ടിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്‌ട് മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 31ന് 10ന് ഓഫിസിൽ. 9995346218.

കൺസൽറ്റന്റ് 

ദേശീയ ഗ്രാമീണ ഉപജീവന മിഷൻ കുടുംബശ്രീ വഴി പെരിന്തൽമണ്ണ ബ്ലോക്കിൽ നടപ്പാക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് സംരംഭക പരിപാടിയിലേക്ക് മൈക്രോ എന്റർപ്രൈസ് കൺസൽറ്റന്റുമാരെ (എംഇസി) നിയമിക്കുന്നു. യോഗ്യത:പ്ലസ് ടു. അപേക്ഷ ഏപ്രിൽ 10ന് അകം സിഡിഎസ് ഓഫിസിൽ എത്തിക്കണം. 0483 2733470.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA