മലപ്പുറം നഗരസഭ ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം വിതരണം ചെയ്തു
Mail This Article
മലപ്പുറം∙ ഭിന്നശേഷി സൗഹൃദ നഗരസഭയുടെ ഭാഗമായി മലപ്പുറത്ത് നടക്കുന്ന സമഗ്ര പദ്ധതികളുടെ തുടർച്ചയായി ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം വിതരണം ചെയ്തു. ചടങ്ങ് മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു.
ഭിന്ന ശേഷിക്കാര്‍ക്കായി എണ്ണമറ്റ പദ്ധതികളാണ് ഈ പദ്ധതി കാലയളവിൽ നടപ്പിലാക്കിയത്. ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള മലപ്പുറത്തെ ബഡ്സസ് സ്കൂൾ ഹൈടെക് ബഡ്സസ് സ്കൂൾ ആക്കി മാറ്റുന്ന പദ്ധതിയും പൂർത്തീകരിച്ചു. കൂടാതെ ഭിന്നശേഷിക്കാർക്കായി ഇലക്ട്രിക് വീൽ ചെയറുകൾ ബ്ലൈൻഡ് വാച്ചുകൾ എന്നിവ നൽകാനുള്ള പദ്ധതികളും വരും വർഷങ്ങളിൽ നടപ്പിലാക്കാൻ ഫണ്ട് വകയിരുത്തി.
ഭിന്നശേഷിക്കാർക്ക് ഗുണപ്രദമാകുന്ന ഒട്ടനവധി പദ്ധതികൾ വരും വർഷങ്ങളിൽ മുൻസിപ്പാലിറ്റി നടപ്പിലാക്കുമെന്നും ചെയർമാൻ മുജീബ് കാടെരി പ്രഖ്യാപിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയുമ്മ ശരീഫ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി കെ അബ്ദുൽ ഹക്കീം, സിദ്ദീഖ് നൂറങ്ങൽ, സിപി ആയിഷാബി. കൗൺസിലർമാരായ പരീ അബ്ദുല്ല ഹമീദ്, സി കെ സഹീർ ഷാഫി മൂഴിക്കൽ സുഹൈൽ ഇടവഴിക്കൽ, എ പി ശിഹാബ് നാണത്തു സമീറ മുസ്തഫ നഗരസഭാ സെക്രട്ടറി കെ പി ഹസീന, ഐസിഡിഎസ് സൂപ്പർവൈസർ ആസിയ വാക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.