പരിയങ്ങാട് ജുമാ മസ്ജിദ് ഇനി ഓർമകളുടെ ഭാഗം
Mail This Article
×
കാളികാവ് ∙ 1916ൽ പുതുക്കിപ്പണിത, നൂറ്റാണ്ടുകൾ പഴക്കമുളള പരിയങ്ങാട് ജുമാ മസ്ജിദ് ഓർമയിലേക്ക്. റമസാന്‍ കഴിയുന്നതോടെ മസ്ജിദ് പൂർണമായി പെളിച്ച് മാറ്റി പുനർനിർമിക്കും. കിഴക്കനേറനാട്ടിലെ ആദ്യ പള്ളികളില്‍പെട്ടതാണ് പരിയങ്ങാട് ജുമാ മസ്‌ജിദ്. കാലപ്പഴക്കത്തിൽ തൂണുകൾ ദ്രവിച്ച് തുടങ്ങിയതിനാൽ തനിമ നിലനിർത്തി സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യമാണുളളതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇടക്കാലത്ത് പള്ളിയോട് ചേര്‍ന്ന് പുതിയ നിര്‍മാണങ്ങള്‍ നടന്നപ്പോഴും പഴയ പള്ളി നിലനിര്‍ത്താന്‍ നാട്ടുകാര്‍ ശ്രമിച്ചിരുന്നു. മേല്‍ക്കൂരയിലുള്ള അറബിക് എഴുത്തുകള്‍ വായിച്ചെടുക്കാന്‍ കഴിയുന്നില്ല. അഞ്ച് നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. ആറു മാസം കൊണ്ട് പുതിയ പള്ളി നിര്‍മ്മിക്കാനാണ് കമ്മിറ്റി ഭാരവാഹികളുടെ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.