ADVERTISEMENT

തിരൂർ ∙ പുഴകളിൽ മാലിന്യം തള്ളി വെള്ളം മലിനമാക്കുന്നത് പതിവാകുന്നു. ഭാരതപ്പുഴയിലും തിരൂർ പുഴയിലുമാണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം നിറഞ്ഞു നിൽക്കുന്നത്. പലയിടത്തും ചാക്കിലാക്കിയും വലിയ കെട്ടാക്കി എത്തിച്ചുമാണ് മാലിന്യം തള്ളുന്നത്. ചമ്രവട്ടം പുതുപ്പള്ളി ഭാഗത്ത് ഇരുട്ടിൽ ചാക്കിലാക്കി മാലിന്യം എത്തിക്കുന്നത് പതിവായിട്ടുണ്ട്. രാത്രിയാണ് എത്തിക്കുന്നത്. ആളെ കണ്ടാൽ ചാക്ക് കരയിൽതന്നെ ഉപേക്ഷിച്ച് സ്ഥലം വിടുകയാണ്. തിരുനാവായ മുതൽ ചമ്രവട്ടം വരെയുള്ള ഭാഗങ്ങളിലും മാലിന്യം തള്ളുന്നുണ്ട്.

ചമ്രവട്ടം പാലത്തിനു മുകളിൽനിന്ന് ചാക്കിലാക്കിയ കോഴി മാലിന്യവും മറ്റും താഴേക്ക് തള്ളുന്നതും പതിവാണ്. ഇത് നിർത്തലാക്കാൻ പാലത്തിൽ സിസിടിവി സ്ഥാപിക്കണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല. മഴ പെയ്ത് വെള്ളം ഉയരുന്ന സമയത്ത് പാലത്തിനോടു ചേർന്ന് പ്ലാസ്റ്റിക് കുപ്പികൾ അടിഞ്ഞു കൂടാറുണ്ട്. തിരൂർ പുഴയിലും മാലിന്യം തള്ളുന്നത് പതിവാണ്. പനമ്പാലം ഭാഗത്ത് എത്തിച്ചാണ് ഇവ പുഴയിലേക്ക് തള്ളി വിടുന്നത്. നിലവിൽ പുഴയിൽ മാലിന്യം നിറഞ്ഞ സ്ഥിതിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com