തിരൂർ ∙ ഖത്തർ വേൾഡ് കപ്പിൽ ഏറ്റവുമധികം കളികൾ കണ്ട ഇന്ത്യാക്കാരനെന്ന റെക്കോർഡ് തേടിയെത്തിയ സന്തോഷത്തിലാണ് തിരൂരുകാരനായ റഊഫ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ആണ് തിരൂർ പൂഴികുന്ന് തിരുത്തുമ്മൽ വളപ്പിൽ റഊഫിനെ തേടിയെത്തിയത്. കിക്കോഫും ഫൈനലും ഉൾപ്പെടെ 13 മാച്ചുകളാണ് റഊഫ് കണ്ടത്. അതും ഒരു രൂപ പോലും ചെലവില്ലാതെ. അൽ ബൈത്ത് സ്റ്റേഡിയത്തിലും ലുസൈൽ സ്റ്റേഡിയത്തിലും വൊളന്റിയറായിരുന്നതാണ് നേട്ടത്തിലേക്കെത്താൻ കാരണമായത്. 8 വർഷം മുൻപ് അൽ ബൈത്ത് സ്റ്റേഡിയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടാണ് റഊഫ് ഇവിടെയെത്തിയത്. പിന്നീട് മത്സരങ്ങൾ തുടങ്ങിയതോടെ സ്റ്റേഡിയത്തിന്റെ കാര്യക്കാരിലൊരാളാവുകയായിരുന്നു.
ഖത്തർ വേൾഡ് കപ്പ്: കൂടുതൽ കളി കണ്ട് റഊഫിന് റെക്കോർഡ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.