കസ്റ്റ‍ഡി കാലാവധി കഴിഞ്ഞു: ഷിബിലിയും ഫർഹാനയും തിരികെ ജയിലിലേക്ക്

സിദ്ദീഖ് കൊലപാതകക്കേസിൽ പ്രതികളായ ഷിബിലിയെയും ഫർഹാനയെയും അട്ടപ്പാടി ചുരത്തിലെ ഒൻപതാം വളവിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ.
SHARE

തിരൂർ ∙ ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകക്കേസിൽ പ്രതികളായ ഷിബിലിയെയും ഫർഹാനയെയും കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ പൊലീസ് ജയിലിലേക്കു തിരിച്ചയച്ചു. 3 ദിവസത്തേക്കു കസ്റ്റഡിയിലെടുത്ത ആഷിഖിനെ ഇന്നും ചോദ്യം ചെയ്യും. വ്യാഴാഴ്ചയാണ് ആഷിഖിനെ കസ്റ്റഡിയിൽ എടുത്തത്. ഇന്നു വൈകിട്ടോടെ ഇയാളെയും ജയിലിലേക്കു തിരിച്ചയയ്ക്കും.

കഴിഞ്ഞ 2 ദിവസം 3 പ്രതികളെയും ഒരുമിച്ചിരുത്തി തിരൂർ പൊലീസ് ചോദ്യം ചെയ്തു. കൊലപാതകം നടത്തിയ രീതിയെക്കുറിച്ചും മറ്റും ഇവർ പൊലീസിനോടു തുറന്നുപറഞ്ഞിട്ടുണ്ട്. അതേ സമയം അന്വേഷണം തിരൂർ പൊലീസിൽനിന്ന് നടക്കാവ് സ്റ്റേഷനിലേക്കു മാറ്റാനുള്ള ആലോചന നടക്കുകയാണ്. ആഷിഖിനെ തിരികെ ജയിലിലേക്ക് അയച്ച ശേഷമായിരിക്കും കേസ് മാറ്റുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA