ADVERTISEMENT

മലപ്പുറം∙ മലയാള മനോരമയും സിൽമണി കോർപറേഷനും ചേർന്നു നടത്തുന്ന 'മലപ്പുറം മാരത്തണി'ന് മൊബൈൽ ആപ്ലിക്കേഷൻ തയാർ. ഇന്നലെ മലപ്പുറം സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കലക്ടർ വി.ആർ.വിനോദ് ‘മലപ്പുറം മാരത്തൺ’ മൊബൈൽ ആപ്ലിക്കേഷന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. മാരത്തൺ സംബന്ധിച്ച എല്ലാ വിവരങ്ങളും മലപ്പുറം മാരത്തൺ (Malappuram Marathon) മൊബൈൽ ആപ്ലിക്കേഷനിലൂടെ അറിയാനാകും. മൊബൈൽ  ആപ്പിന്റെ ആൻഡ്രോയ്ഡ് വേർഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും ഐഒഎസ് വേർഷൻ ആപ്പിൾ സ്റ്റോറിൽനിന്നും ഡൗൺലോഡ് ചെയ്യാം.  ഫെബ്രുവരി 18ന് മഞ്ചേരിയിലാണ് മൂന്ന് ഇനങ്ങളിലായി മലപ്പുറം മാരത്തൺ നടക്കുന്നത്. റജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ്. ഒരാൾക്ക് ഒരിനത്തിൽ മാത്രമേ മത്സരിക്കാൻ സാധിക്കൂ. മുൻകൂട്ടി റജിസ്റ്റർ ചെയ്യാത്തവർക്ക് മത്സരത്തിൽ പങ്കെടുക്കാനാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com