ക്വാറികളിലെ പരിശോധന: ഒരാൾക്കെതിരെ കേസെടുത്തു
Mail This Article
മലപ്പുറം∙ ഊരകം മിനി ഊട്ടിയിൽ ക്വാറികളിൽ നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട് പൊലീസ് ഒരാൾക്കെതിരെ കേസെടുത്തു. ഊരകം സ്വദേശി മുഹമ്മദ് റിഷാദിനെതിരെയാണ് വേങ്ങര പൊലീസ് കേസെടുത്തത്.
അതേസമയം, പാണ്ടിക്കടവടത്ത് അബു താഹിർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ പരിശോധന നടന്നുവെന്ന രീതിയിൽ ഇന്നലെ വന്ന വാർത്ത വസ്തുതാ വിരുദ്ധമാണ്. വേങ്ങര പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ അബു താഹിറിന്റെ പേരില്ല. അനധികൃത ക്വാറി തന്റെ നേതൃത്വത്തിൽ നടക്കുന്നതാണെന്ന വാർത്ത എവിടെ നിന്ന് വന്നുവെന്നറിയില്ലെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അബു താഹിർ പറഞ്ഞു.
ഊരകം മിനി ഊട്ടിയിൽ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയിൽ ലോറികളും ക്വാറിയിൽ സ്ഫോടനം നടത്താൻ ഉപയോഗിച്ചിരുന്ന സാധന സാമഗ്രികളും പിടികൂടിയിരുന്നു. 4 ടിപ്പർ ലോറി, എസ്കലേറ്റർ, മൊബൈൽ ഫോൺ, ക്വാറിയിൽ സ്ഫോടനം നടത്താനുപയോഗിക്കുന്ന ജലറ്റിൻ സ്റ്റിക്കിന്റെയും ഷോക്ക് ട്യൂബുകളുടേയും ഫ്യൂസ് വയറുകളുടെയും അവശിഷ്ടങ്ങൾ എന്നിവ പൊലീസ് പിടിച്ചെടുത്തിരുന്നു.