ADVERTISEMENT

പെരിന്തൽമണ്ണ∙ കെഎസ്ആർടിസി ബസിലെ വനിതാ കണ്ടക്‌ടറുടെ സത്യസന്ധതയിൽ അധ്യാപികയ്‌ക്ക് നഷ്‌ടപ്പെട്ട ഡയമണ്ട് ആഭരണം തിരികെ ലഭിച്ചു. പാതായ്‌ക്കര എയുപി സ്‌കൂളിലെ അധ്യാപികയായ പാതായ്‌ക്കര സ്വദേശി എം.ആർ.രമ്യയ്‌ക്കാണ് ഡയമണ്ട് കമ്മൽ തിരിച്ചുകിട്ടിയത്. കഴിഞ്ഞ ശനിയാഴ്‌ച പഠനാവശ്യത്തിനായി രാമനാട്ടുകരയിൽ പോയി പെരിന്തൽമണ്ണ പാതായ്‌ക്കരയിലെ വീട്ടിലെത്തിയപ്പോഴാണ്  എം.ആർ.രമ്യ തന്റെ ഒരു കമ്മൽ നഷ്‌ടപ്പെ‌ട്ടതായി അറിയുന്നത്. 

നഷ്‌ടപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തി. ഇക്കൂട്ടത്തിലാണ് യാത്ര ചെയ്‌ത ബസിന്റെ ടിക്കറ്റുമായി പെരിന്തൽമണ്ണ കെഎസ്ആർടിസി ഡിപ്പോയിലെത്തിയത്. ടിക്കറ്റ് പരിശോധിച്ച അധികൃതർ ബസ് വടക്കാഞ്ചേരി ഡിപ്പോയിലേതാണെന്ന് അറിയിച്ചു. ബസിൽ അന്നത്തെ കണ്ടക്‌ടറായ സരിതയുടെ മൊബൈൽ നമ്പറും കൈമാറി.

രാത്രിയോടെ കണ്ടക്‌ടറുടെ ആശ്വാസവിളിയെത്തി. വാഹനത്തിന്റെ ഉൾവശം അടിച്ച് വൃത്തിയാക്കി വിശദമായി പരിശോധന നടത്തിയപ്പോൾ കമ്മൽ ലഭിച്ചെന്ന സന്തോഷ വാർത്തയാണ് പങ്കുവച്ചത്. ഇന്നലെ രാവിലെ പെരിന്തൽമണ്ണ ഡിപ്പോയിൽ ബസ് എത്തിയപ്പോൾ കമ്മൽ കണ്ടക്‌ടർ സരിത, എം.ആർ.രമ്യയ്‌ക്കു കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com