ADVERTISEMENT

വളാഞ്ചേരി ∙ വയൽപരപ്പ് വയഡക്ടിനു വഴിമാറുന്നു. ആറുവരിപ്പാതയുടെ നിർമാണത്തിന്റെ ഭാഗമായി കാട്ടിപ്പരുത്തി, തൊഴുവാനൂർ വയൽപരപ്പിലൂടെയുള്ള ബൈപാസിന്റെ നിർമാണമാണ് കൂടുതൽ സജീവമായത്. ഇതോടനുബന്ധിച്ച് വയഡക്ട് പാലങ്ങളുടെ നിർമാണവും നടക്കുന്നു. തൂണുകൾ ഉയർത്തി ഗർഡറുകൾ നിരത്തി കോൺക്രീറ്റിങ് ജോലികൾ തകൃതിയാണ്.

മൂച്ചിക്കൽ ഓണിയിൽ പാലത്തിനു സമീപം തുടങ്ങി വട്ടപ്പാറ മേൽഭാഗം നമസ്കാരപ്പള്ളി വരെയാണ് പുതിയ ബൈപാസ്. 2 വയഡക്ട് പാലങ്ങളും 2 ചെറുപാലങ്ങളും അടിപ്പാതകളും അടങ്ങുന്ന ബൈപാസിന് 4.2 കിലോമീറ്ററാണ് നീളം. മൂച്ചിക്കൽ ഭാഗത്ത് ബൈപാസിന്റെ തുടക്കത്തിൽ വയൽപരപ്പ് മണ്ണിട്ടുയർത്തുന്ന ജോലികളാണ് ദ്രുതഗതിയിൽ നടക്കുന്നത്.

കൂടുതൽ യന്ത്രസംവിധാനങ്ങൾ എത്തിച്ച് നൂറുകണക്കിനു തൊഴിലാളികളുടെ സേവനത്തോടെയാണ് നിർമാണ ജോലികൾ പുരോഗമിക്കുന്നത്. കാട്ടിപ്പരുത്തി വയൽപരപ്പിന്റെ നടുവിലൂടെയാണ് ബൈപാസ് കടന്നുപോകുന്നത്. വട്ടപ്പാറ മേൽഭാഗം വരെ മീറ്ററുകളോളം ഉയരത്തിൽ തൂണുകൾ സ്ഥാപിക്കുന്ന ജോലികളും അവസാന ഘട്ടത്തിലാണ്. മലബാറിലെ ഏറ്റവും വലിയ വയഡക്ട് ആണ് ഉയരുന്നത്. 2 കിലോമീറ്ററാണ് ഇതിന്റെ നീളം.

English Summary:

Witness the Rise of Malabar's Largest Viaduct: How Valancherry is Paving the Path for Modern Transportation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com