ADVERTISEMENT

കോഴിക്കോട്: പൊതു വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കിയ നയസമീപനങ്ങൾ ആധുനിക കേരളത്തെ മുന്നോട്ട് നയിച്ചുവെന്നും നവകേരള നിർമ്മിതിക്ക് കേരള പഠന കോൺഗ്രസുകൾ വലിയ സംഭാവന നൽകിയതായും അഞ്ചാമത് കേരള പഠന കോൺഗ്രസ് പ്ലീനറി സമ്മേളനം . സാമൂഹിക പ്രതിബദ്ധതയും യുക്തിബോധവും വിദ്യാർഥികളിൽ വളർത്തിയെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നു കെ.ടി ജലീൽ എംഎൽഎ. സാങ്കേതിക വിദ്യകൾ നയിക്കുന്ന വിദ്യാഭ്യാസം യുക്തിസഹമായ വിദ്യാഭ്യാസമാണെന്നും ക്ലാസ് മുറികൾ അത്തരത്തിൽ സജീകരിക്കണമെന്നും എ എ റഹീം പറഞ്ഞു. പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷനായി. ഡോ ബിജു, എം എസ് രാജശ്രീ തുടങ്ങിയവർ സംസാരിച്ചു.

ക്ലാസ്സ്‌ റൂമുകൾ ജനാധിപത്യ - മതേതര ഇടം : ഡോ. എം എ ഖാദർ

കോഴിക്കോട് : നമ്മുടെ ക്ലാസ്സ്‌ മുറികൾ മതേതരത്വത്തിന്റേയും ജനാധിപത്യത്തിന്റേയും ഇടമാണെന്ന് ഡോ. എം എ ഖാദർ. അഞ്ചാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന പൊതുവിദ്യാഭ്യാസ സെമിനാറിന്റെ രണ്ടാം  ദിനത്തിൽ 'അധ്യാപക പ്രൊഫഷണലിസം, തടസ്സങ്ങളും സാധ്യതങ്ങളും'  എന്ന വിഷയത്തിൽ  പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം

ഒ എം ശങ്കരൻ അധ്യക്ഷത വഹിച്ച സെമിനാർ കാസർഗോഡ് ഡയറ്റ് അംഗം  വിനോദ് കുമാർ കുട്ടമത്ത് കോ ഓർഡിനേറ്റ് ചെയ്യുകയും പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു .കോഴിക്കോട് സർവ്വകലാശാല വിദ്യാഭ്യാസ വിഭാഗം അധ്യാപിക ടി. വസുമതി പ്രബന്ധം അവതരിപ്പിച്ചു സംസാരിച്ചു. തുടർന്ന്  രക്ഷാകർത്തൃവിദ്യാഭ്യാസം, ബോധന രീതികൾ  ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചക്ക് വിധേയമാക്കുകയും വിഷയത്തെ സംബന്ധിച്ച് വിവിധ അഭിപ്രായങ്ങൾ അവതരിപ്പിക്കപ്പെടുകയും ചെയ്തു.

ചരിത്രം മറക്കരുതെന്ന് ഓർമിപ്പിച്ച് അഞ്ചാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്‌ 

കോഴിക്കോട് : ചരിത്രത്തിലെ കാതലായ വശങ്ങളെ എല്ലാം മുറിച്ചു മാറ്റി ചരിത്രത്തെ പൗരാണിക ഹിന്ദു മതത്തിന്റെ ആഖ്യാനമാക്കി മാറ്റാൻ കേന്ദ്ര സർക്കാരും എൻസിആർടിസിയും ശ്രമിക്കുകയാണെന്ന്   അഞ്ചാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ ഭാഗമായുള്ള ത്രിദിന സെമിനാറിനോടനുബന്ധിച്ച്‌ നടന്ന " ചരിത്രബോധം ഉളവാക്കുന്ന ചരിത്രപഠനം " എന്ന സെഷൻ  അഭിപ്രായപ്പെട്ടു.

വിദ്യാർത്ഥികളിൽ നേരായ കാലഗണനാബോധം വളർത്തിയെടുക്കുന്നതിൽ ചരിത്രത്തിനു പങ്കുണ്ട് എന്ന് എന്ന പ്രബന്ധം അവതരിപ്പിച്ച പ്രൊഫ. പി ശിവദാസൻ ചൂണ്ടിക്കാട്ടി. ഇതേ വിഷയത്തിൽ വി രാമൻകുട്ടിയും പ്രബന്ധം അവതരിപ്പിച്ചു. ചരിത്രപഠനം അന്വേഷണാത്മകവും വസ്തുനിഷ്ഠവുമാകണമെന്ന് അദ്ദേഹം പറഞ്ഞു.ചരിത്ര പഠനത്തിനു പ്രസക്തിയില്ലെന്നും അത് ശാസ്ത്രവിഷയങ്ങളുടെ അനുബന്ധമായി പഠിപ്പിച്ചാൽ മതിയെന്നും ശാസ്ത്രസാങ്കേതിക വിദഗ്ധർ കരുതുന്നു. 

വലിയൊരു വിഭാഗം രക്ഷിതാക്കളും പഠിതാക്കളും  ചരിത്രം പഠിച്ചാൽ തൊഴിൽ വിപണിയിൽ സാധ്യതയില്ലെന്നു കരുതുന്നവരാണ്. ഇതെല്ലാം ചരിത്രപഠനം വെല്ലുവിളി നേരിടാൻ കാരണമാകുന്നു എന്ന് പ്രൊഫ. കെ എൻ ഗണേഷിന്റെ   പ്രബന്ധം സൂചിപ്പിച്ചു.  സുജാത സി എസ് അധ്യക്ഷത വഹിച്ച സെഷൻ  യൂസഫ് കുമാർ എസ് എം കോ ഓർഡിനേറ്റ് ചെയ്തു.

കേന്ദ്ര വിദ്യാഭ്യാസ നയം ബദൽ ജനകീയമായി അവതരിപ്പിക്കാൻ സാധിക്കണം: പ്രൊഫ വി കാർത്തികേയൻ നായർ

കോഴിക്കോട് : അശാസ്ത്രീയമായ പുതിയ കേന്ദ്ര വിദ്യാഭ്യാസ നയത്തിനെതിരെ കേരളീയ ബദൽ ജനകീയമായി അവതരിപ്പിക്കണമെന്ന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ . ദേശീയ വിദ്യാഭ്യാസ നയം - ബദൽ സമീപനം എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയുടെ ഫെഡറൽ സ്വഭാവം അവതരിപ്പിച്ചുകൊണ്ട് ഏകീകരണത്തെയും ഏകാധിപത്യത്തെയും പ്രതിരോധിക്കണമെന്നും ഭൂതകാല മഹത്വവൽക്കരണവും ഭൂതകാല നിന്ദയും ഒഴിവാക്കി വസ്തുനിഷ്ഠ സമീപനം സ്വീകരിക്കുകയും സർവകലാശാലകളെ ഘടനാപരമായും അക്കാദമികമായും പുനസംഘടിപ്പിക്കണമെന്നും 

കേരളത്തിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തോടുള്ള സമീപനം മാറണം: പ്രൊഫ. അനിത റാംപാൽ

കോഴിക്കോട്.  കേരളത്തിലെ തൊഴിലധിഷ്ഠിത വിദ്യഭ്യാസത്തോടുള്ള കാഴ്ചപ്പാട് മാറണമെന്നും നിലവിലുള്ള വൊക്കേഷണൽ ഹയർസെക്കൻഡറി സമ്പ്രദായം പൊളിച്ചെഴുതി വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ പരിശീലനത്തിനും പഠനത്തിനുള്ള അവസരങ്ങൾ ഒരേപോലെ എല്ലാവരിലേക്കും എത്തിക്കണമെന്നും വിദ്യാഭ്യാസ വിദഗ്ധയും ഡൽഹി സർവകലാശാല മുൻ പ്രൊഫസറുമായ ഡോ. അനിത റാംപാൽ .അന്താരാഷ്ട്ര കേരള പഠനകോൺഗ്രസിൽ ദേശീയ വിദ്യാഭ്യാസ നയം - ബദൽ സമീപനമെന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.അതിവേഗം വളരുന്ന കേരളത്തിലെ മധ്യവർഗ സമൂഹത്തിന്റെ കാഴ്ചപ്പാടുകളും അഭിലാഷങ്ങളുമാണ് ഹൈ-ടെക് വിദ്യാഭ്യാസം ലക്ഷ്യമാക്കിയുള്ള പരിഷ്കരണങ്ങൾ രൂപപ്പെടുത്തുന്നതെന്നും അനിത റാംപാൽ പറഞ്ഞു.

"വിദ്യാഭ്യാസം സാംസ്‌കാരിക പ്രവർത്തനം"

കോഴിക്കോട്‌∙ വിദ്യാഭ്യാസം കേവലം അറിവ്‌ ഉൽപ്പാദിപ്പിക്കലും വിതരണവും മാത്രമല്ലെന്നും അതൊരു സാംസ്‌കാരിക പ്രവർത്തനം കൂടിയാണെന്നും വിദ്യാഭ്യാസ സെമിനാർ. കേരള പഠന കോൺഗ്രസിന്റെ ഭാഗമായുള്ള ‘വിദ്യാഭ്യാസം, സാംസ്‌കാരിക പ്രവർത്തനം’ സെമിനാറിലാണ്‌ സാംസ്‌കാരിക പ്രവർത്തകർ വിദ്യാഭ്യാസത്തിന്റെ ബഹുതല ഇടപെടലിനെ ആഴത്തിൽ പരിശോധിച്ചത്‌. മറ്റുള്ളവരെ പരിഗണിക്കുക എന്നതാണ്‌ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമെന്ന്‌ എഴുത്തുകാരൻ കെ പി രാമനുണ്ണി.

ചരിത്രത്തെ പൂർണമായി നിഷേധിക്കുന്നതാണ്‌ പുത്തൻ ദേശീയ വിദ്യാഭ്യാസ നയമെന്ന്‌ ഡോ. ഖദീജ മുംതാസ്‌ പറഞ്ഞു. സമൂഹത്തിൽ നിലനിൽക്കുന്ന ആൺകോയ്‌മ പ്രത്യയാശാസ്‌ത്രം ഉൽപ്പാദിപ്പിക്കപ്പെടുന്ന ഇടങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറരുത്‌. അവ സ്‌ത്രീ പുരുഷ സമത്വത്തിന്റെയും ലിംഗ നീതിയുടെയും പുതിയ അറിവുകൾ പകർന്നു നൽകണമെന്നും അവർ പറഞ്ഞു.

സ്വപ്‌നങ്ങൾക്ക്‌ നിറം പകരുന്ന ഒന്നായി വിദ്യാഭ്യാസത്തെ മാറ്റണമെന്ന്‌ കെ ഇ എൻ പറഞ്ഞു. അനിൽ ചേലേമ്പ്ര, ടി വി മദനമോഹനൻ എന്നിവർ സംസാരിച്ചു. പ്രൊഫ. എം എം നാരായണൻ അധ്യക്ഷനായി. ജൻഡർ കൗൺസിൽ അംഗം സുജ സൂസൻ ജോർജ്‌ കോ–ഓർഡിനേറ്ററായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com