ADVERTISEMENT

ന്യൂഡൽഹി ∙ ഡെങ്കിപ്പനി വ്യാപനത്തിനു കൂടുതൽ സാധ്യതയുള്ള സമയമായതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ ഊർജിതമാക്കി. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിലാണ് ഡൽഹിയിൽ സാധാരണ ഡെങ്കിപ്പനി കേസുകളിൽ വർധിക്കാറുള്ളത്. ഇതു കണക്കിലെടുത്ത് വ്യാപക ബോധവൽക്കരണവും മറ്റു പ്രതിരോധ നടപടികളും ആരംഭിച്ചതായി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. 

കൊതുകുനശീകരണ പ്രവർത്തനങ്ങളുടെ ഫലമായി അവ പെരുകുന്നത് തടയാൻ സാധിച്ചു. ഡെങ്കിപ്പനി വ്യാപനം ചർച്ച ചെയ്യാൻ ഉന്നതതല യോഗം ചേർന്നതായും നഗരത്തിലെ മുഴുവൻ വാർഡുകളിലും രോഗ പ്രതിരോധ ബോധവൽക്കരണത്തിനു ചീഫ് സെക്രട്ടറിക്കു നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. നഗരത്തിലെ 250 വാർഡുകളിലും ഫോഗിങ് ശക്തമാക്കും. 

ഈ സീസണിൽ ഓഗസ്റ്റ് 5വരെയുള്ള കണക്കുപ്രകാരം നഗരത്തിൽ 348 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. രോഗം ബാധിച്ചുള്ള 4 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡെങ്കിപ്പനി ബാധിച്ച് ഒട്ടേറെപ്പേർ ചികിത്സയ്ക്ക് എത്തുന്നതായാണ് കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രികളിൽ നിന്നു ലഭിക്കുന്ന സൂചന. പ്രതിരോധ നടപടികൾ ശക്തമാക്കിയതായി ഡൽഹി മുനിസിപ്പൽ കോർപറേഷനും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com