അപ്രതീക്ഷിതമായി ഹെലികോപ്റ്റർ എത്തി, ആശങ്കയിലായി ജനങ്ങള്‍; പ്രതികൂല കാലാവസ്ഥയിൽ 'ലാൻഡിങ്'

ഹെലി ക്യാം...‌ സ്വകാര്യ ഹെലികോപ്‌റ്റർ ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്‍റ്റേഡിയം മൈതാനത്ത് ഇറക്കിയപ്പോൾ സുരക്ഷയ്ക്കായെത്തിയ പൊലീസ് ഉദ്യോഗസ്ഥർ കോപ്‌റ്ററിന്റെ പശ്‌ചാത്തലത്തിൽ ചിത്രമെടുക്കുന്നു.
SHARE

പാലക്കാട് ∙ ബെംഗളൂരുവിൽ നിന്നു തൃശൂരിലേക്ക് വന്ന സ്വകാര്യ ഹെലികോപ്റ്റർ പ്രതികൂല കാലാവസ്ഥയെ തുടർന്ന് പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇറക്കി. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. അപ്രതീക്ഷിതമായി ഹെലികോപ്റ്റർ എത്തിയതോടെ ജനങ്ങൾ ആശങ്കയിലായി. ഇതിനിടെ പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ആരാഞ്ഞു.

തൃശൂരിലെ സ്വകാര്യ കമ്പനിയിലേക്കു വന്ന ചിപ്പ്സൻ എവിയേഷന്റെ യാത്രാ ഹെലികോപ്റ്ററാണ് ഇറക്കിയത്. ഹെലികോപ്റ്റർ ഇറങ്ങിയതറിഞ്ഞ് ഒട്ടേറെ പേർ കാണാനെത്തിയതോടെ പൊലീസ് നിയന്ത്രണം വരുത്തി. തൃശൂരിലെ കാലാവസ്ഥ അനുകൂലമായതോടെ ഉച്ചയ്ക്കു മൂന്നോടെ ഹെലികോപ്റ്റർ യാത്ര തുടർന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS