ADVERTISEMENT

പാലക്കാട് ∙ വീടുകളിൽ പൈപ്പിലൂടെ പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്കായി വീടുകളിൽ നിന്ന് നേരിട്ട് അപേക്ഷ സ്വീകരിക്കുമെന്ന് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. അപേക്ഷ സ്വീകരിക്കുമ്പോൾ പണമൊന്നും നൽകേണ്ട. ഗ്യാസ് കണ‌ക്​ഷൻ വീടുകളിൽ എത്തിക്കുന്ന മുറയ്ക്ക് ഇഷ്ടമുള്ള സ്കീമിൽ ചേരാം. എലപ്പുള്ളി പഞ്ചായത്തിലെ എട്ടാം വാർഡിലും പുതുശ്ശേരി പഞ്ചായത്തിലെ പതിമൂന്നാം വാർഡിലുമാണ് നിലവിൽ ആരംഭിച്ചത്. രണ്ടു മാസത്തിലൊരിക്കലാണ് ബിൽ അടയ്ക്കേണ്ടത്. വീട്ടിൽ ഘടിപ്പിച്ച മീറ്ററിൽ നോക്കിയാണ് ഉപയോഗം അറിയുക. സിലണ്ടർ ഗ്യാസിനെക്കാൾ 10–15 ചെലവു കുറവാകുമെന്ന് കമ്പനി പറയുന്നു. 

മൂന്നു സ്കീമുകളാണ് ജില്ലയ്ക്കു വേണ്ടി അവതരിപ്പിക്കുന്നത്

1. സ്കീം 6000: സെക്യൂരിറ്റി ഡിപ്പോസിറ്റ് 6000 രൂപ, ഗ്യാസിനുള്ള ഡിപ്പോസിറ്റ് 1000 രൂപ, അഡ്മിനിസ്ട്രേറ്റിവ് ചാർജ് 100 രൂപ എന്നിങ്ങനെ 7100 രൂപയാണ് പദ്ധതിയിൽ ചേരുമ്പോൾ അടയ്ക്കേണ്ടത്. സെക്യൂരിറ്റി ഡിപ്പോസിറ്റ് 6000 രൂപ കണക്‌ഷൻ വേണ്ടെന്നു വയ്ക്കുമ്പോൾ തിരികെ നൽകും.
2. ഇൻസ്റ്റാൾമെന്റ് സ്കീം: ഈ സ്കീമിൽ 6000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് ഗഡുക്കളായാണ് ഈടാക്കുക.സെക്യൂരിറ്റി ഡിപ്പോസിറ്റിന്റെ ആദ്യ ഗഡുവായ 1000 രൂപ, ഗ്യാസിനുള്ള ഡിപ്പോസിറ്റ് 1000 രൂപ, അഡ്മിനിസ്ട്രേറ്റിവ് ചാർജ് 100 രൂപ എന്നിങ്ങനെ 2100 രൂപയാണ് ആദ്യം നൽകേണ്ടത്.സെക്യൂരിറ്റി ഡിപ്പോസിറ്റിൽ ബാക്കിയുള്ള 5000 രൂപ 10 ഗഡുക്കളായി അടയ്ക്കണം.
3.വാടക സ്കീം: സെക്യൂരിറ്റി ഡിപ്പോസിറ്റ് ഇല്ലാത്ത ഈ പദ്ധതിയിൽ ഗ്യാസിനുള്ള ഡിപ്പോസിറ്റ് 1000 രൂപയും അഡ്മിനിസ്ട്രേറ്റിവ് ചെലവ് 100 രൂപയും മാത്രം ആദ്യം നൽകണം. 2 മാസത്തിലൊരിക്കൽ ഗ്യാസിന്റെ ബില്ലിനൊപ്പം 100 രൂപ വാടകയായി ഈടാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com