ADVERTISEMENT

പാലക്കാട് ∙ ആദ്യകാല കഥകളി കലാകാരി ചേലനാട്ട് സുഭദ്ര (83) അന്തരിച്ചു. ഗുരു കുഞ്ചുക്കുറുപ്പ്, കലാമണ്ഡലം കൃഷ്ണൻനായർ, കുടമാളൂർ കരുണാകരൻ നായർ, കലാമണ്ഡലം പത്മനാഭൻ നായർ, കലാമണ്ഡലം രാമൻകുട്ടിനായർ എന്നിവർക്കൊപ്പം അരങ്ങിലെത്തിയ അവർ കൃഷ്ണവേഷമാണു കൂടുതലായും അവതരിപ്പിച്ചത്. പാഞ്ചാലിയായും കേശിനിയായും തിളങ്ങി. മാതൃഭൂമി ന്യൂസ് എഡിറ്ററായിരുന്ന വി.ആർ.മേനോന്റെയും ചേലനാട്ട് കുഞ്ഞിലക്ഷ്മിയമ്മയുടെയും മകളായ ഇവർ കിഴക്കേപ്പാട്ട് ഗോവിന്ദമേനോനു കീഴിലാണു കഥകളി പഠനം ആരംഭിച്ചത്.

കലാമണ്ഡലത്തിൽ പഠനം നടത്താൻ സൗകര്യം നൽകിയതു മഹാകവി വള്ളത്തോൾ നാരായണ മേനോനാണ്. കെ.പി.ഉമ്മർ, കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്കരൻ എന്നിവർക്കൊപ്പം റേഡിയോ നാടകങ്ങളിലും പ്രവർത്തിച്ചു. അവസാന കഥകളി അരങ്ങ് 1960ൽ ജവാഹർലാൽ നെഹ്റു, ഡോ.കെ.പി.രാജേന്ദ്രപ്രസാദ് എന്നിവർക്കു മുന്നിൽ ഡൽഹിയിലായിരുന്നു. ശ്രീകണ്ഠൻനായരുടെ ‘നഷ്ടക്കച്ചവടം’ എന്ന നാടകത്തിലും അഭിനയിച്ചു. കഥാപ്രസംഗരംഗത്ത് പ്രസിദ്ധനും ഫാക്ട് മുൻ ഉദ്യോഗസ്ഥനുമായ പരേതനായ കെ.എം.ദാമോദരനാണു ഭർത്താവ്. മക്കൾ: രാജീവ് ചേലനാട്ട് (മാധ്യമപ്രവർത്തകൻ), രജനി (അധ്യാപിക). മരുമക്കൾ: മുരളീധരൻ നരിക്കോട്ട്, ആശ രാജീവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com