എലപ്പുള്ളി ∙ പാലക്കാട്–പൊള്ളാച്ചി അന്തർ സംസ്ഥാനപാതയിൽ പാറ ജംക്‌ഷനിൽ കരിങ്കല്ല് കയറ്റി വന്ന ട്രാക്ടറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകനും പരുക്കേറ്റു. കൊടുമ്പ് തിരുവാലത്തൂർ സ്വദേശി രാജേന്ദ്രൻ (48), മകൻ അക്ഷയ് (24) എന്നിവർക്കാണു പരുക്കേറ്റത്. ഇന്നലെ രാവിലെ 10നാണ് അപകടം. കൊഴിഞ്ഞാമ്പാറ ഭാഗത്തു നിന്നും വന്ന ട്രാക്ടർ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അക്ഷയ്ക്ക് തലയ്ക്കു ഗുരുതര പരുക്കുണ്ട്. പരുക്കേറ്റ ഇരുവരെയും നാട്ടുകാർ ജില്ലാ ആശുപത്രിയിലെത്തിച്ചു. കസബ പൊലീസ് കേസെടുത്തു.
ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് അച്ഛനും മകനും പരുക്കേറ്റു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.