അധിക ജീവനക്കാരെ നിയമിച്ച് വനംവകുപ്പ്; തത്തേങ്ങലത്ത് പുലി പതുങ്ങി

forest-cap-shed
വനം വകുപ്പിന്റെ തത്തേങ്ങലത്തെ ക്യാംപ് ഷെഡ്.
SHARE

മണ്ണാർക്കാട് ∙ ഒരു വർഷത്തോളം പുലി ശല്യം രൂക്ഷമായ തത്തേങ്ങലം മേഖലയിൽ പുലിയിറങ്ങുന്നതു കുറഞ്ഞു. തത്തേങ്ങലത്തെ വനം വകുപ്പിന്റെ ഒപിയിൽ അധിക ജീവനക്കാരെ നിയമിച്ചു പുലിയിറങ്ങുന്നത് തടയാനുള്ള നടപടിയുടെ ഫലമായാണു പുലി ശല്യം കുറഞ്ഞതെന്നാണു വിലയിരുത്തൽ. ഒരു വർഷത്തിനിടെ ഒട്ടേറെപ്പേരുടെ വളർത്തുമൃഗങ്ങളെ പുലികൾ പിടിച്ചിരുന്നു. വഴിയരികിലും വീട്ടുമുറ്റത്തും വരെ പുലിയും കുട്ടികളും എത്തുന്ന സ്ഥിതിയുണ്ടായി. വഴിയാത്രക്കാർ ഉൾപ്പെടെ പുലികളെ കണ്ടുതുടങ്ങിയതോടെ നാട്ടുകാർ പ്രക്ഷോഭവുമായി രംഗത്തെത്തി. പുലിക്കൂട് സ്ഥാപിച്ചു പുലിയെ പിടിക്കണമെന്ന ആവശ്യവും ശക്തമായി.

എൻ.ഷംസുദ്ദീൻ എംഎൽഎയുടെ അധ്യക്ഷതയിൽ വനം വകുപ്പ് വിളിച്ച യോഗത്തിൽ കൂട് സ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും നടപ്പായില്ല. തത്തേങ്ങലത്തെ ഒപിയിൽ മൂന്നു ജീവനക്കാരെ നിയമിച്ചു പ്രതിരോധ പ്രവർത്തനം ശക്തമാക്കി. ഒപ്പം നാട്ടുകാരും രംഗത്തെത്തിയതോടെ പുലി സാന്നിധ്യം ക്രമേണ കുറഞ്ഞു. രാത്രിയും പകലും പട്രോളിങ് നടത്തുന്നുണ്ടെന്നു ജീവനക്കാർ പറഞ്ഞു. മണ്ണാർക്കാട് വനം ഡിവിഷനിലെ ജീവനക്കാരും ആർആർടിയും ഇടയ്ക്കിടെ പരിശോധന നടത്തുന്നുണ്ട്. വനാതിർത്തിയിൽ അടിക്കാട് വെട്ടിത്തെളിച്ചതും കാട്ടുതീ തടയുന്നതിനായി ഫയർ ബെൽറ്റ് ഒരുക്കിയതും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതു കുറയാൻ ഇടയാക്കിയെന്നാണു വനം വകുപ്പിന്റെ വിലയിരുത്തൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA