ADVERTISEMENT

ഒറ്റപ്പാലം ∙ പ്രകൃതി ചൂഷണങ്ങൾ തടയുന്നതിന്റെ ഭാഗമായി ഒറ്റപ്പാലം സബ് കലക്ടർ ഡി.ധർമലശ്രീയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്‌ക്വാഡും താലൂക്ക് റവന്യൂ സ്‌ക്വാഡും നടത്തിയ പരിശോധനയിൽ 10 വാഹനങ്ങൾ പിടികൂടി. വിളയൂർ കണ്ടെങ്കാവിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ചെങ്കൽ ക്വാറിയിൽ നിന്നും 3 ടിപ്പർ ലോറികളും 2 കട്ടിങ് മെഷിനുകളും, കുലുക്കല്ലൂർ പ്രഭാപുരത്തു കരിങ്കല്ലു  ഖനനം നടത്തി കടത്തുകയായിരുന്ന മണ്ണുമാന്തി യന്ത്രവും ടിപ്പർ ലോറിയും, പട്ടിത്തറയിൽ അനധികൃത ക്വാറിയിൽനിന്നു മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തു. 

ജിയോളജി വകുപ്പ് അനുവദിക്കുന്ന  പാസുകൾ ഇല്ലാതെ കല്ലുകയറ്റി കൊണ്ടുപോയതിന്  കൊപ്പം സെന്ററിൽനിന്നു ടോറസ് ലോറിയും അനങ്ങനടി, കുളക്കാട് എന്നിവിടങ്ങളിൽ നിന്നും 3 ടിപ്പർ ലോറികളും പിടിച്ചെടുത്തു. അനധികൃത ക്വാറികൾക്കും പിടിച്ചെടുത്ത വാഹനങ്ങൾക്കും നിയമാനുസൃത പിഴ ഈടാക്കുന്നതിനു ജില്ലാ കലക്ടർക്കും ജിയോളജി വകുപ്പിനും റിപ്പോർട്ട്‌ നൽകുമെന്നു റവന്യു വകുപ്പ് അധികൃതർ അറിയിച്ചു.പരിശോധനകൾക്ക് ഡപ്യൂട്ടി തഹസിൽദാർമാരായ കെ.രാമൻകുട്ടി, അബ്ദുൽ റഹ്മാൻ പോത്തുകാടൻ, വില്ലേജ് ഓഫിസർമാരായ ഷിജു.വൈ.ദാസ്,  എൻ.പ്രിയേഷ്, സി.അലി, കെ.വി.സവിത എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com