ADVERTISEMENT

പാലക്കാട് ∙ പോരാട്ടത്തിന്റെ നെട്ടോട്ടത്തിനൊടുവിൽ ജിലുമോൾ ഇന്നലെ ഓടിക്കയറിയതു രാജ്യാന്തര നേട്ടത്തിലേക്കാണ്. നവകേരള സദസ്സിന്റെ പ്രഭാത സമ്മേളനത്തിൽ വച്ചു മുഖ്യമന്ത്രിയിൽനിന്നു ഡ്രൈവിങ് ലൈസൻസ് ഏറ്റുവാങ്ങിയതോടെ, ഇരു കൈകളുമില്ലാതെ വാഹനമോടിക്കുന്ന ആദ്യ ഏഷ്യക്കാരിയായി മാറിയിരിക്കുകയാണ് ഇടുക്കി സ്വദേശിയായ ജിലു. ആ പരിശ്രമത്തിനു പിന്തുണ നൽകിയ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശനും ഇന്നലെ ജിലുവിനൊപ്പം ഉണ്ടായിരുന്നു.

അഞ്ചു വർഷമായി ഫോർവീൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള പരിശ്രമത്തിലായിരുന്നു ജിലു. മോട്ടർവാഹന വകുപ്പ് അപേക്ഷ നിരസിച്ചപ്പോൾ ഹൈക്കോടതിയെ സമീപിച്ചു. അപേക്ഷ സ്വീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചപ്പോൾ, കാറിൽ രൂപമാറ്റം വരുത്തി നൽകണമെന്നായി. രൂപമാറ്റം വരുത്തിയ കാറുമായി ചെന്നപ്പോഴും മോട്ടർ വാഹന വകുപ്പ് അധികൃതർ മടക്കി അയച്ചതോടെയാണു ഭിന്നശേഷി കമ്മിഷൻ ഇടപെട്ടത്.ലൈസൻസ് ഏറ്റുവാങ്ങിയ ജിലു, കാലുകൾകൊണ്ടു താൻ വരച്ച മുഖ്യമന്ത്രിയുടെ ചിത്രം അദ്ദേഹത്തിനു സമ്മാനിച്ചാണു വേദി വിട്ടത്.

നിയമം കൂടെയുണ്ട്

ഭിന്നശേഷിക്കാരായ വ്യക്തികൾക്കു സുരക്ഷിതമായ യാത്ര 2016ലെ ഭിന്നശേഷി അവകാശ നിയമത്തിലെ 41(2) വകുപ്പ് ഉറപ്പുവരുത്തുന്നു. ഇതു പ്രകാരം, ഇവർക്കു സ്വന്തം വാഹനങ്ങളുടെ പ്രവർത്തന രീതിയിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്താം. വാഹന ഘടനയിൽ കാര്യമായ മാറ്റം വരുത്തരുതെന്നു മാത്രം. ഇരു കൈകളുമില്ലാതെ സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ കഴിയുംവിധം മോട്ടർ കാർ പ്രവർത്തനത്തിൽ മാറ്റം വരുത്തി ഡ്രൈവിങ് ടെസ്റ്റ്‌ നടത്തിയാണു ജിലുവിനു ലൈസൻസ് നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com