ADVERTISEMENT

ജലവിതരണം തടസ്സപ്പെടും : ചെർപ്പുളശ്ശേരി ∙ കടമ്പഴിപ്പുറം 16–ാം മൈൽ മുതൽ അഴിയന്നൂർ വരെ പൈപ്പ് ലൈൻ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ രണ്ടു ദിവസം കടമ്പഴിപ്പുറം പഞ്ചായത്തിന്റെ അഴിയന്നൂർ മുതൽ പുലാപ്പറ്റ സത്രംകാവ് മണ്ടഴി ഭാഗം വരെ ജലവിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അസി.എൻജിനീയർ അറിയിച്ചു.

സൗജന്യ ഉദ്യോഗ പരീക്ഷാ പരിശീലനം

പാലക്കാട് ∙ മേഴ്സി കോളജിനു സമീപം വിശാൽ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ സൗജന്യ ഉദ്യോഗ പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി ഒന്നു മുതൽ ക്ലാസുകൾ ആരംഭിക്കും. താൽപര്യമുള്ളവർ 20നു വൈകിട്ട് 5നു മുൻപായി പരിശീലന കേന്ദ്രത്തിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. പ്രവേശ പരീക്ഷ 24നു രാവിലെ 10നു പാലക്കാട് കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്സിൽ നടക്കും. 9446411440.

ഭിന്നശേഷി ദിനാചരണം 

പാലക്കാട്∙ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ രാജ്യാന്തര ഭിന്നശേഷി ദിനാചരണം ലീഡ് കോളജ് ഓഫ് മാനേജ്‌മെന്റിൽ 7നു നടക്കും. ദിനാചരണം രാവിലെ 8.30നു കലക്ടർ ഡോ.എസ്.ചിത്ര ഉദ്ഘാടനം ചെയ്യും. ഭിന്നശേഷി സ്ഥാപനങ്ങളിലെ കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും കായിക മത്സരങ്ങളും നടക്കും. വൈകിട്ട് അഞ്ചിനു സമാപന സമ്മേളനം എ.പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

ഭവന– വാഹന വായ്പ മേള

പാലക്കാട് ∙ കനറാ ബാങ്ക് പറളി ശാഖയിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഭവന– വാഹന വായ്പ മേള നടക്കും. 7021454158.

വൈദ്യുതി മുടക്കം

ചെർപ്പുളശ്ശേരി ∙ സബ് സ്റ്റേഷനിൽ പുതിയ 110 കെവി എർത്തിങ് പ്രവൃത്തികളെ തുടർന്ന് ഫീഡറുകൾ എല്ലാം ഓഫാകുമെന്നതിനൽ ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

അധ്യാപക ഒഴിവ്

പത്തിരിപ്പാല ∙ ജിവിഎച്ച്എസ്എസിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ചകൾക്കു 7ന് രാവിലെ 10ന് ഹാജരാകണം.

ഗവ. ഐടിഐയിൽ ഒഴിവ്

അട്ടപ്പാടി ∙ ഗവ.ഐടിഐയിൽ അരിത്തമാറ്റിക് കം ഡ്രോയിങ് ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവുണ്ട്.  യോഗ്യത: ഏതെങ്കിലും എൻജിനീയറിങ് ശാഖയിൽ ബിരുദം/ ത്രിവത്സര ഡിപ്ലോമ/ എൻടിസി/ എൻഎസിയും 3 വർഷം പ്രവൃത്തിപരിചയവും. ഈഴവ സംവരണമാണ്.   അപേക്ഷകർ ഇല്ലാത്തപക്ഷം പൊതു വിഭാഗക്കാരെ പരിഗണിക്കും. കൂടിക്കാഴ്ച നാളെ 10.30ന്. ഫോൺ: 04924 296516.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com