ADVERTISEMENT

ചിറ്റൂർ ∙ വിനോദയാത്രയ്ക്കിടെ കശ്മീരിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന മനോജിന് ഇന്നു നാട് യാത്രാമൊഴിയേകും. കഴിഞ്ഞ വർഷം അപകടത്തിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു ജീവിതത്തിലേക്കു മടങ്ങിയെത്തിയതാണു മനോജ്. ഏറെക്കാലമായി ചിറ്റൂരിലെ ശിങ്കാരിമേളം ഗ്രൂപ്പിലെ അംഗമായിരുന്നു മനോജ്. 2022 ജൂണിൽ തമിഴ്നാട്ടിലെ വേളാങ്കണ്ണിയിൽ ശിങ്കാരിമേളത്തിനു പോയ മനോജ് ഉൾപ്പെടെ 6 പേർ കടലിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ടിരുന്നു. അന്നു മത്സ്യത്തൊഴിലാളികൾ മനോജ് ഉൾപ്പെടെ 5 പേരെ രക്ഷിച്ചെങ്കിലും സംഘത്തിലെ നല്ലേപ്പിള്ളി സ്വദേശിയായ യുവാവ് മരിച്ചു.

മനോജിന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കാൻ എത്തിയ നാട്ടുകാരും ബന്ധുക്കളും. ചിത്രം: ഗിബി സാം/ മനോരമ
മനോജിന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കാൻ എത്തിയ നാട്ടുകാരും ബന്ധുക്കളും. ചിത്രം: ഗിബി സാം/ മനോരമ

നാടിനു കണ്ണീർ ബാക്കിയാക്കി കൂട്ടുകാർക്കൊപ്പം മനോജ് യാത്രയായി
ചിറ്റൂർ ∙ ഒരു നാടിന്റെ കണ്ണീരോടെയുള്ള പ്രാർഥന ഫലം കണ്ടില്ല, കൂട്ടുകാർക്കു പിന്നാലെ മനോജ് യാത്രയായി. കശ്മീരിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന, നെടുങ്ങോട് മാധവന്റെ മകൻ മനോജ് (25) ഇന്നലെ രാവിലെ പത്തരയോടെയാണു മരിച്ചത്. മൃതദേഹം ഇന്നു പുലർച്ചെ നാട്ടിലെത്തിച്ചു ചിറ്റൂർ മന്തക്കാട് പൊതുശ്മശാനത്തിൽ സംസ്കരിക്കും. അമ്മ: ഭാഗ്യം. സഹോദരി: മഞ്ജുഷ. ഇതോടെ, കഴിഞ്ഞ ചൊവ്വാഴ്ച ശ്രീനഗർ-ലേ ദേശീയപാതയിൽ കാർ കൊക്കയിലേക്കു മറിഞ്ഞ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി.

നെടുങ്ങോട് സ്വദേശികളായ ആർ.അനിൽ (34), എസ്.സുധീഷ് (32), കെ.രാഹുൽ (28), എസ്.വിഘ്നേഷ് (24), എന്നിവരാണു മരിച്ച മറ്റു മലയാളികൾ. ഡ്രൈവർ കശ്മീർ സ്വദേശി അജാസ് അഹമ്മദ് ഷാ അപകടദിവസം തന്നെ മരിച്ചിരുന്നു. തമിഴ്‌നാട് പല്ലടത്തു സ്വകാര്യ ബാറിലെ ജീവനക്കാരനാണു മനോജ്.ഇന്നലെ വൈകിട്ടു കശ്മീരിൽ നിന്നു മൃതദേഹവുമായി വിമാനം പുറപ്പെട്ടെന്നും പുലർച്ചെ രണ്ടരയോടെ നെടുമ്പാശേരിയിൽ എത്തുമെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. സംഘത്തിലുണ്ടായിരുന്ന ബാലമുരുകനും ഷിജുവും മനോജിനെ സഹായിക്കാൻ കശ്മീരിലുണ്ടായിരുന്നു.  ഇവർ ഇന്നു രാത്രി എട്ടോടെ വിമാനമാർഗം കോയമ്പത്തൂരിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com