കാർഷിക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
Mail This Article
×
കോയമ്പത്തൂർ ∙ റൂറൽ അഗ്രികൾച്ചറൽ വർക് എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളജിലെ വിദ്യാർഥികൾ കാർഷിക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള 15 അംഗ വിദ്യാർഥികളാണ് പങ്കെടുത്തത്. സൊളവംപാളയം പഞ്ചായത്തിൽ സംഘടിപ്പിച്ച ക്ലാസിൽ, വിത്തുകളുടെ പരിപാലനവും അവയുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള വിവിധ ശാസ്ത്രീയ രീതികളെപ്പറ്റിയും വിശദീകരിച്ചു. കോളജ് ഡീൻ ഡോ. സുധീഷ് മണലിൽ, ഗ്രൂപ്പ് ഫെസിലിറ്റേറ്റർമാരായ ഡോ. എസ്.കുമരേശൻ, ഡോ. എ.എം.രാധിക, ഡോ. കറുപ്പുസാമി വിക്രമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.