വണ്ടാഴി കൃഷിഭവൻ ഡിജിറ്റൽ ക്രോപ് സർവേ തുടങ്ങി
Mail This Article
വണ്ടാഴി ∙ വിളകളുടെ വിവരശേഖരണത്തിനായുള്ള ഡിജിറ്റൽ ക്രോപ് സർവേ വണ്ടാഴിയിൽ തുടങ്ങി. വണ്ടാഴി രണ്ടാം വില്ലേജിലെ ഏതാണ്ട് 8500 സർവേ നമ്പറുകളിലെ വിളകളുടെ വിവര ശേഖരണമാണ് ആരംഭിച്ചത്. ഓരോ സർവേ നമ്പറിലും ഉള്ള സ്ഥലങ്ങളിലെ വിളകളെക്കുറിച്ചും അവയുടെ നിലവിലെ സ്ഥിതി, എണ്ണം, ജലസേചന മാർഗങ്ങൾ, കൃഷിയോഗ്യമല്ലാത്തവ, തരിശ് സ്ഥലങ്ങൾ എന്നിങ്ങനെ വിവിധ വിവര ശേഖരണം നടത്താവുന്ന മൊബൈൽ ആപ് ഉപയോഗിച്ചാണു സർവേ നടത്തുന്നത്. ഇതിനായി നാഷനൽ ഇൻഫർമാറ്റിക് സെന്റർ (എൻഇസി) വികസിപ്പിച്ച അഗ്രി സ്റ്റാക് കേരള എന്ന മൊബൈൽ ആപ്പ് ആണ് ഉപയോഗിക്കുന്നത്.ഉദ്ഘാടനം വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ.രമേഷ് നിർവഹിച്ചു. വണ്ടാഴി കൃഷി ഓഫിസർ റജിൻ റാം, കൃഷി അസിസ്റ്റന്റുമാരായ ടി.വി.വിനീത് കൃഷ്ണൻ, ടി. സിന്ധു, കെ. റീന, പാടശേഖര സമിതി ഭാരവാഹികളായ കുമാരൻ, അരവിന്ദാക്ഷൻ, മണിദീപം എന്നിവർ പ്രസംഗിച്ചു .