ADVERTISEMENT

പാലക്കാട് ∙ ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുൻപ് ഉദ്ഘാടനോത്സവത്തിനൊരുങ്ങി റെയിൽവേ. രണ്ടായിരത്തിലധികം പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഒറ്റച്ചടങ്ങിൽ നടത്താനാണു നീക്കം. ഈ മാസം ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രിയാവും ഇവ നിർവഹിക്കുകയെന്നാണു വിവരം.

കഴിഞ്ഞ രണ്ടു ബജറ്റുകളിൽ അടിസ്ഥാന വികസനത്തിന് ഊന്നൽ നൽകി പ്രഖ്യാപിച്ച പദ്ധതികളിൽ ചിലതും അമൃത് സ്റ്റേഷനുകളും ഉദ്ഘാടനത്തിനു തയാറായിട്ടുണ്ട്. ചില പദ്ധതികൾക്കു തറക്കല്ലിടും. അടിപ്പാതകൾ, പ്ലാറ്റ്ഫേ‍ാം വികസനം, 500 കേ‍ാടി രൂപ വരെ ചെലവഴിച്ചു നവീകരിക്കുന്ന റെയിൽവേ സ്റ്റേഷനുകൾ, നടപ്പാലങ്ങൾ, അമൃത് സ്റ്റേഷൻ എന്നിവയിൽ പൂർത്തിയായവയും രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാകുന്നവയും ഉദ്ഘാടനം ചെയ്യും. ചില മേൽപാലങ്ങളുടെ തറക്കല്ലിടലും നടക്കും.

റെയിൽവേ ബേ‍ാർഡിന്റെ നിർദേശമനുസരിച്ചു പദ്ധതികളുടെ പട്ടിക തയാറാക്കുന്ന തിരക്കിലാണു റെയിൽവേ ഡിവിഷനുകളിലെ ഉദ്യേ‍ാഗസ്ഥർ. കേരളത്തിൽ പാലക്കാട് ഡിവിഷനിൽ മുപ്പതും തിരുവനന്തപുരം ഡിവിഷനിൽ നാൽപത്തിമൂന്നും ഉൾപ്പെടെ 73 പദ്ധതികളുണ്ട്.

പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് പദ്ധതി സ്ഥലങ്ങളിൽ തത്സമയം സംപ്രേഷണം ചെയ്യുന്നതിനൊപ്പം അതതു സ്ഥലത്ത് എംപിമാർ, എംഎൽഎമാർ, തദ്ദേശ ജനപ്രതിനിധികൾ, പെ‍ാതുപ്രവർത്തകർ തുടങ്ങിയവരെ പങ്കെടുപ്പിച്ചു ചടങ്ങു നടത്തണം. ചടങ്ങ് ലേ‍ാക റെക്കോർഡാക്കി മാറ്റാനുള്ള ശ്രമത്തിലാണു റെയിൽവേ മന്ത്രാലയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com