ADVERTISEMENT

അഗളി ∙ എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാംഘട്ട പര്യടനം ഷോളയൂർ പഞ്ചായത്തിൽ പൂർത്തിയാക്കി.ഇന്നലെ രാവിലെ കോട്ടത്തറ ചന്തയിൽ തുടങ്ങി ആരോഗ്യമാത കവല, കള്ളക്കര, കാരയൂർ/വണ്ണാന്തറ, കൂടപ്പെട്ടി, തേക്കുമുക്കിയൂർ, വട്ടലക്കി ലക്ഷം വീട്, കുലുക്കൂർ, തൂവ, വെച്ചപ്പതി, വെള്ളകുളം, മൂലഗംഗൽ, നല്ല സിങ്ക, ചാവടിയൂർ, ഊത്തുക്കുഴി, കോഴിക്കൂടം, ചുണ്ടകുളം, വെങ്കക്കടവ് ഊരുകൾ സന്ദർശിച്ചു.

കോട്ടത്തറ ആരോഗ്യമാത കോൺവന്റിലും ആനക്കട്ടി, ഷോളയൂർ, പെട്ടിക്കൽ കവലകളിലും സന്ദർശനം നടത്തി.ബിജെപി അട്ടപ്പാടി മേഖല പ്രസിഡന്റ് പി.ജി.ഗോപകുമാർ, ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.രാജീവ്‌, സെക്രട്ടറി എൻ.കനകരാജ്‌, കൃഷ്ണമൂർത്തി, ‌ ജില്ലാ സെക്രട്ടറി രവി, ബിഎംഎസ് മേഖല പ്രസിഡന്റ്‌ രാജേന്ദ്രൻ ഷോളയൂർ എന്നിവർ കൂടെയുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com