രമ്യ ഹരിദാസിന്റെ പ്രചാരണ ബോര്‍ഡ് കത്തിച്ചു
Mail This Article
×
വടക്കഞ്ചേരി∙ കിഴക്കഞ്ചേരി കുണ്ടുകാട്ടില്‍ ആലത്തൂര്‍ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പു പ്രചാരണ ബോർഡ് കത്തിച്ചു. കണ്ടുകാട് കവലയില്‍ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോര്‍ഡാണ് തീവച്ച് നശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
ഇത് സംബന്ധിച്ച് യുഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഇസ്മയില്‍ മൂപ്പന്‍ വടക്കഞ്ചേരി പൊലീസില്‍ പരാതി നല്‍കി. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.