ADVERTISEMENT

കാഞ്ഞിരപ്പുഴ ∙ തകർന്നു കിടക്കുന്ന കളിയുപകരണങ്ങൾ, ബലക്ഷയം നേരിടുന്ന കളി യന്ത്രങ്ങൾ, ഇരിപ്പിടങ്ങൾ, പിന്നെ വർഷങ്ങളായി ഉപയോഗ ശൂന്യമായ വാട്ടർ ഫൗണ്ടൻ. മനസ്സിനു കുളിർമ നൽകുന്ന കാഴ്ചകളല്ല കാഞ്ഞിരപ്പുഴ ഉദ്യാനത്തിലേത്. വേനലവധിക്കാലം ആഘോഷമാക്കാൻ കുട്ടികളൾപ്പെടെ നൂറുകണക്കിനു സന്ദർശകർ എത്തിച്ചേരുന്ന ഉദ്യാനത്തിലാണു ഈ അവസ്ഥ. ഇനിയെങ്കിലും അധികൃതർ സൗകര്യം ഒരുക്കണമെന്നാണ് സന്ദർശകരുടെ ആവശ്യം. ടിക്കറ്റെടുത്തു ഉദ്യാനത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ ആദ്യം കാണുക കോങ്ങാട് കുട്ടിശങ്കരൻ എന്ന ജീവൻ തുളുമ്പുന്ന ആന. മറുവശത്ത് വർഷങ്ങളായി തകർന്നു കിടക്കുന്ന വാട്ടർ ഫൗണ്ടൻ. ഒരുതുള്ളി വെള്ളം പോലുമില്ലാതെ കിടക്കുന്ന ഫൗണ്ടനിലെ യന്ത്രങ്ങളും ഉപകരണങ്ങളും വർണ ലൈറ്റുകളും തകർന്നു കിടക്കുന്നു.

ഉദ്യാനത്തിലെത്തുന്നവരുടെ പ്രധാന ആകർഷണം കുട്ടികളുടെ പാർക്കാണ്. ഇവിടെ കളിയുപകരണങ്ങൾ തകർന്നു കിടക്കുന്നു. മുകളിൽ കയറി താഴേക്ക് വരുന്ന സ്ലൈഡുകളിൽ ചിലതിൽ ദ്വാരം, ബലക്ഷയം. അപകടം പതിയിരിക്കുന്ന ഈ ഉപകരണങ്ങൾ ഇനിയെങ്കിലും മാറ്റണം. വിശ്രമത്തിനായി നിർമിച്ച സിമന്റ് സീറ്റുകൾ തകർന്നു കമ്പികൾ മാത്രമായി. മരത്തിന്റെ സീറ്റുകളുടെ അവസ്ഥയും വ്യത്യസ്തമല്ല.മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നായി ഒട്ടേറെ സന്ദർശകർ കാഞ്ഞിരപ്പുഴയിലെത്തുന്നുണ്ട്. കുട്ടികൾക്കു സന്തോഷവും നൽകാൻ ഉദ്യാനത്തിനു കഴിയുന്നില്ലെന്നും അധികൃതർ നടപടി സ്വീകരിക്കണമെന്നും സന്ദർശകർ പറയുന്നു. നടപടിയെടുത്തില്ലെങ്കിൽ ഉദ്യാനത്തെ സന്ദർശകർ കയ്യൊഴിയുന്ന അവസ്ഥ വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com