ആളില്ലാത്ത വീട്ടിൽ മോഷണം: സ്വർണവും പണവും കവർന്നു

idukki news
SHARE

അടൂർ ∙ പന്നിവിഴയിൽ ആളില്ലാത്ത വീട്ടിൽനിന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചു. പന്നിവിഴ കടകംപള്ളിൽ റെഞ്ചി അലക്സിന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി മോഷണം നടന്നത്. വീടിന്റെ വാതിലുകളും ജനലുകളും തുറന്നുകിടക്കുന്നതു കണ്ട് ഇന്നലെ അയൽവീട്ടിൽ ഉള്ളവർ  നോക്കിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. തുടർന്ന് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

റെഞ്ചിയുടെ മാതാവ് എമ്മി അലക്സ് മാത്രമാണ് ഇവിടെ താമസമുണ്ടായിരുന്നത്. ഇവർക്ക് സുഖമില്ലാതെ അടൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ മക്കൾ ജോലി സ്ഥലത്താണ്. മോഷ്ടാക്കൾ എല്ലാ മുറികളിലും കയറി അലമാര തുറന്ന് സാധനങ്ങൾ വലിച്ചുവാരിയിട്ടിരുന്നു. ഇതിൽ ഒരു അലമാരയിലെ ഹാൻഡ് ബാഗിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണ വളകളുമാണ് കവർന്നത്. വിവരമറിഞ്ഞ് പൊലീസ്  സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി.

കഴി‍ഞ്ഞ ദിവസം സമീപത്തുള്ള മുല്ലന്താനത്ത് ജോർജ് വർഗീസിന്റെ വീട്ടിലും മോഷണശ്രമം നടന്നിരുന്നു. വീടിന്റെ ഗേറ്റും സിറ്റൗട്ടിലെ ഗ്രില്ലും തുറന്നശേഷം ജനൽ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോഴേക്കും വീട്ടുകാർ ഉണർന്നതിനാൽ മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഇതുകൂടാതെ കോട്ടവിളയിൽ ഷിബുവിന്റെ വീട്ടിലും മോഷണശ്രമം നടന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS