ശീവേലിക്ക് ആനയില്ല; കവിയൂരിൽ പ്രതിഷേധം
Mail This Article
കവിയൂർ ∙ മഹാദേവ ക്ഷേത്രത്തിലെ ശ്രീമൂല രാജേശ്വരിയുടെ തിരുനാളിനോടനുബന്ധിച്ചുള്ള ശീവേലി എഴുന്നള്ളത്ത് ആനപ്പുറത്തു നടത്താതിരുന്നതിൽ ക്ഷേത്ര ഉപദേശക സമിതി പ്രതിഷേധിച്ചു. മകരമാസത്തിലെ ഉത്തൃട്ടാതി നാളിലാണ് ദേവിയുടെ തിരുനാൾ ആഘോഷിക്കുന്നത്. ഈ ദിവസം ദേവനും ദേവിയും മൂന്നു നേരം ശീവേലിക്ക് എഴുന്നള്ളുന്നത് ആനപ്പുറത്താണ്. ഈ ചടങ്ങ് നടത്തിയെങ്കിലും ആനപ്പുറത്തായിരുന്നില്ല എന്നതാണ് പ്രതിഷേധത്തിനു കാരണം.
ഇക്കാര്യത്തിൽ ദേവസ്വം അധികൃതരെ പ്രതിഷേധം അറിയിച്ചതായി ഉപദേശക സമിതി പ്രസിഡന്റ് ഒ.കെ.മുരളീധരൻ നായർ പറഞ്ഞു.ദേവസ്വം ബോർഡ് 2 ആനയെ ഏർപ്പാട് ചെയ്തിരുന്നെങ്കിലും നീരിളക്കം കാരണമാണ് എത്തിക്കാൻ കഴിയാതിരുന്നതെന്നും അടുത്ത വർഷം ചടങ്ങ് ആനപ്പുറത്തു തന്നെ നടത്താനുള്ള ക്രമീകരണം നടത്തുമെന്നും കവിയൂർ ദേവസ്വം സബ് ഗ്രൂപ്പ് ഓഫിസർ എസ്.അജിത പറഞ്ഞു.