കാർ കടയിലേക്ക് ഇടിച്ചു കയറി

car-accident
മല്ലപ്പള്ളി പഞ്ചായത്ത് ഓഫിസിന് സമീപം കടയിലേക്ക് കാർ ഇടിച്ചുകയറിയനിലയിൽ.
SHARE

മല്ലപ്പള്ളി ∙ തിരുവല്ല റോഡിൽ പഞ്ചായത്ത് ഓഫിസിന് സമീപം നിയന്ത്രണംവിട്ട കാർ തയ്യൽകടയിലേക്ക് ഇടിച്ചുകയറി.ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. തിരുവല്ല ഭാഗത്തുനിന്നെത്തിയ കാർ വശത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിലും ഇടിച്ചശേഷമാണു കടയിലേക്കു ഇടിച്ചുകയറിയത്.

ഈസമയം കട അടഞ്ഞുകിടന്നിരുന്നതിനാൽ ആർക്കും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.അപകടത്തെ തുടർന്ന് കാറിന്റെ സമീപത്തുനിന്ന് പുകയുയർന്നത് പരിസരത്തുള്ളവരെ പരിഭ്രാന്തിയിലാഴ്ത്തി. നിസ്സാര പരുക്കുകളേറ്റ കാർ യാത്രികൻ ആശുപത്രിയിൽ ചികിത്സ തേടി.വാഹനങ്ങൾക്കും കടയുടെ ഷട്ടറിനും കേടുപാട് സംഭവിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS