പത്തനംതിട്ട ∙ 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വെച്ചൂച്ചിറ കുംഭിത്തോട് സ്വദേശി വെട്ടിക്കൽ കുഞ്ഞുമോനെ (73) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ ജഡ്ജി അജയകുമാർ ജോൺ 47 വർഷം കഠിന തടവിന് വിധിച്ചു. ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയുമടയ്ക്കണം. പിഴ അടയ്ക്കാതിരുന്നാൽ 25 മാസം അധിക തടവും അനുഭവിക്കണം.
2019 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിക്ക് കൗൺസിലിങ് നടത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വെച്ചൂച്ചിറ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ പോക്സോ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി.