മാർച്ചിൽ മഴ കൂടുതൽ പെയ്തത് മലയോരത്ത്

Rain-kerala
SHARE

പത്തനംതിട്ട ∙ മാർച്ചിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത് മലയോര മേഖലകളിൽ. 125 മില്ലി മീറ്റർ മഴയാണ് ഈ മാസം ജില്ലയിൽ ലഭിച്ചത്. ഇത്തവണ 82 ശതമാനം അധിക മഴ ജില്ലയ്ക്കു കിട്ടി. 

ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോന്നി മണ്ണീറയിലാണ് 461 മില്ലീമീറ്റർ. തവളപ്പാറ, കുമ്മണ്ണൂർ, കരിപ്പാൻതോട്, പെരുന്തേനരുവി, ളാഹ എന്നീ മലയോര മേഖലകളിൽ 250 മില്ലീമീറ്റർ വീതം മഴ കിട്ടി. റാന്നി, കോന്നി താലൂക്കുകളിലെ മലയോരത്താണ് കൂടുതൽ മഴ രേഖപ്പെടുത്തിയത്. അതേസമയം അടൂർ, തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളിൽ സാധാരണയിലും മഴ കുറവായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS